ഏപ്രിൽ 3 വരെ കൊടും ചൂട്; രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
![](https://wetalkmedia.in/wp-content/uploads/2024/03/heat_wave_india-sun.webp)
സംസ്ഥാനത്ത് ചൂട് തുടരുന്നു. ഏപ്രിൽ 3 വരെ സംസ്ഥാനത്ത് ഉയർന്ന ഉയർന്ന താപനില തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടിയേക്കാം എന്നാണ് അറിയിപ്പ്. അതേ സമയം, ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴയ്ക്കും സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.