#INDIA TALK

മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും താൽപര്യമില്ല

ഡൽഹി : ലോക്‌സഭ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിലേക്ക് അടുക്കുകയാണ്. ഏറെ നിര്‍ണായകമായ ഈ തിരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ എത്രമാത്രം ശ്രമിച്ചിട്ടുണ്ട്? ന്യൂനപക്ഷ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നതില്‍ പാര്‍ട്ടികള്‍ പിന്നോട്ടുപോകുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ 118 മുസ്ലിം സ്ഥാനാര്‍ഥികളെയാണ് മുഖ്യ പാര്‍ട്ടികള്‍ മത്സരിപ്പിച്ചത്. എന്നാല്‍, ഇത്തവണ ഇത് 78 ആയി കുറഞ്ഞു. ബിജെപി ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ മാത്രമാണ് മത്സരിപ്പിക്കുന്നത്.

2019-ല്‍ 26 മുസ്ലിം എംപിമാരാണ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നാലുപേര്‍ മാത്രമാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസും നാലുപേരെ ജയിപ്പിച്ചു. ബിഎസ്പിയും എസ്പിയും മൂന്നു സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചപ്പോള്‍, സിപിഎമ്മും എന്‍സിപിയും ഓരോ എംപിമാരെ ലോക്‌സഭയിലെത്തിച്ചു.

എഐയുഡിഎഫ്, ലോക്ജനശക്തി പാര്‍ട്ടി (പാസ്വാന്‍), മുസ്ലിം ലീഗ്, ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് എന്നിവരും മുസ്ലിം എംപിമാരെ പാര്‍ലമെന്റിലെത്തിച്ചു. ഇത്തവണ ബിഎസ്പിയാണ് ഏറ്റവും കൂടുതല്‍ മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്, 35 പേര്‍. ഇതില്‍ പതിനേഴുപേരും ഉത്തര്‍പ്രദേശിലാണ്. നാലുപേര്‍ മധ്യപ്രദേശിലും മത്സരിക്കുന്നു. ബിഹാര്‍, ഡല്‍ഹി, ഉത്തരഖാണ്ഡ് സംസ്ഥാനങ്ങളില്‍ ബിഎസ്പി മൂന്നുവീതം മുസ്ലിം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നുണ്ട്. രാജസ്ഥാന്‍, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, തെലങ്കാന, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഓരോ മുസ്ലിം സ്ഥാനാര്‍ഥികളേയും ബിഎസ്പി നിര്‍ത്തിയിട്ടുണ്ട്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിഎസ്പി 39 മുസ്ലിം സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയത്. ഇതില്‍ മൂന്നുപേര്‍ വിജയിച്ചു. ഇത്തവണ യുപിയില്‍ ബിഎസ്പി 17 മുസ്ലിം സ്ഥാനാര്‍ഥികളെ ഇറക്കിയെങ്കില്‍, എസ്പിയുമായി സഖ്യമുണ്ടാക്കി മത്സരിച്ച കഴിഞ്ഞതവണ ഇത് ആറായിരുന്നു. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ വേണ്ടിയാണ് ബിഎസ്പി യുപിയില്‍ മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് എന്ന ആരോപണം കോണ്‍ഗ്രസും എസ്പിയും ഉയര്‍ത്തിയിട്ടുണ്ട്.

കോണ്‍ഗ്രസ് ഇത്തവണ 19 മുസ്ലിം സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. പശ്ചിമ ബംഗാളിലാണ് കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ ന്യൂനപക്ഷ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്, ആറുപേര്‍ പാര്‍ട്ടി ടിക്കറ്റില്‍ ജനവിധി തേടുന്നു. ആന്ധ്ര, അസം ബിഹാര്‍, യുപി എന്നിവിടങ്ങളില്‍ രണ്ടുവീതം സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് നിര്‍ത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ് ഒബിസി സംവരണം തട്ടിയെടുത്ത് മുസ്ലിങ്ങള്‍ക്ക് നല്‍കുന്നു എന്ന് ബിജെപി ആരോപണമുന്നയിച്ച കര്‍ണാടകയില്‍ കോണ്‍ഗ്രസ് മത്സരിപ്പിച്ചത് ഒരൊറ്റ മുസ്ലിം സ്ഥാനാര്‍ഥിയെയാണ്. കേരളത്തിലും ഒരൊറ്റ മുസ്ലിം സ്ഥാനാര്‍ഥി മാത്രമാണ് കോണ്‍ഗ്രസിനുണ്ടായിരുന്ന്. വടകരയില്‍ നിന്ന് ജനവിധി തേടിയ ഷാഫി പറമ്പിലായിരുന്നു ആ സ്ഥാനാര്‍ഥി. ലക്ഷദ്വീപ്, ഒഡീഷ, തെലങ്കാന എന്നിവിടങ്ങളിലും ഓരോ സ്ഥാനാര്‍ഥിയെവീതം കോണ്‍ഗ്രസ് നിര്‍ത്തിയിട്ടുണ്ട്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിര്‍ത്തിയത് 34 മുസ്ലിം സ്ഥാനാര്‍ഥികളെയാണ്. ഇതില്‍ പത്തുപേര്‍ ബംഗാളിലും എട്ടുപേര്‍ യുപിയിലുമായിരുന്നു. നാലുപേര്‍ വിജയിച്ചു. 328 സീറ്റിലാണ് കോണ്‍ഗ്രസ് ഇത്തവണ മത്സരിക്കുന്നത്. കോണ്‍ഗ്രസ് 464 സീറ്റില്‍ മത്സരിച്ച 2014-ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കിയത് 31 മുസ്ലിം സ്ഥാനാര്‍ഥികള്‍ക്കാണ്. ഇതില്‍ മൂന്നുപേര്‍ മാത്രമാണ് വിജയിച്ചത്.

ആറ് മുസ്ലിം സ്ഥാനാര്‍ഥികളെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഇത്തവണ മത്സരിപ്പിക്കുന്നത്. ഇതില്‍ അഞ്ചുപേരും ടിഎംസിയുടെ ഹോം ഗ്രൗണ്ടായ ബംഗാളില്‍ തന്നെ. അസമിലാണ് മറ്റൊരു മുസ്ലിം സ്ഥാനാര്‍ഥിയെ പാര്‍ട്ടി മത്സരിപ്പിക്കുന്നത്. 2019-ല്‍ തൃണമൂല്‍ 13 മുസ്ലിം സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചിരുന്നു. ബംഗാള്‍, ഡീഷ, ത്രിപുര, അസം, ബിഹാര്‍ എന്നിവിടങ്ങളിലായിരുന്നു മമതയുടെ പാര്‍ട്ടി മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. 24 പേരാണ് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചത്.

2014-ല്‍ ആകെ 131 സീറ്റില്‍ മത്സരിച്ച തൃണമൂല്‍, 2014-ല്‍ 62 സീറ്റിലാണ് മത്സരിച്ചത്. ഇത്തവണ ഇത് 48 ആയി കുറഞ്ഞു. യുപിയില്‍ മുസ്ലി വോട്ട് ബാങ്കിന്റെ ശക്തമായ പിന്തുണയുള്ള എസ്പി നിര്‍ത്തിയിരിക്കുന്നത് വെറും നാലുപേരെ മാത്രമാണ്. 2014-ല്‍ 39 ന്യൂനപക്ഷ സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ച പാര്‍ട്ടിക്ക് ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ പോലും വിജയിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. 2019-ല്‍ എട്ട് പേരെ മാത്രമാണ് എസ്പി നിര്‍ത്തിയത്. ഇതില്‍ മൂന്നുപേര്‍ വിജയിച്ചു. 2024-ല്‍ എസ്പിയുടെ മുസ്ലിം സ്ഥാനാര്‍ഥികളുടെ എണ്ണം ആറായി കുറഞ്ഞു.

മുസ്ലിം-യാദവ വോട്ട് ബാങ്കില്‍ കാലുറപ്പിച്ചുനില്‍ക്കുന്ന ആര്‍ജെഡി ഇത്തവണ മത്സരിപ്പിക്കുന്നത് രണ്ട് മുസ്ലിം സ്ഥാനാര്‍ഥികളെ മാത്രമാണ്. 2014-ല്‍ ആര്‍ജെഡിയുടെ മുസ്ലിം സ്ഥാനാര്‍ഥികളുടെ എണ്ണം ആറായിരുന്നു. ഒരാള്‍ വിജയിച്ചു. 2019-ല്‍ ഇത് അഞ്ചായി. ആരും വിജയിച്ചില്ല.

2019-ല്‍ അവിഭക്ത എന്‍സിപി മൂന്ന് മുസ്ലിം സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചു. ഒരാള്‍ വിജയിച്ചു. ഇത്തവണ ഇരു എന്‍സിപി പക്ഷവും ഓരോ മുസ്ലിം സ്ഥാനാര്‍ഥികളെ വീതം മത്സരിപ്പിക്കുന്നു. 2019-ല്‍ 436 സീറ്റില്‍ മത്സരിച്ച ബിജെപി നിര്‍ത്തിയത് മൂന്ന് മുസ്ലിം സ്ഥാനാര്‍ഥികളെ മാത്രമാണ്. ഇതില്‍ ആരും വിജയിച്ചില്ല. 2014-ല്‍ 428 സീറ്റില്‍ മത്സരിച്ച ബിജെപി ഏഴ് സ്ഥാനാര്‍ഥികളെയാണ് മുസ്ലിം വിഭാഗത്തില്‍ നിന്ന് നിര്‍ത്തിയത്. ആരും വിജയിച്ചില്ല. ഇത്തവണ 440 സീറ്റില്‍ മത്സരിക്കുന്ന ബിജെപി ഒരൊറ്റ സീറ്റാണ് മുസ്ലിം വിഭാഗത്തിന് നല്‍കിയിരിക്കുന്നത്.

2019-ല്‍ ഇടത് പാര്‍ട്ടികള്‍ നിര്‍ത്തിയത് 13 മുസ്ലിം സ്ഥാനാര്‍ഥികളെയാണ്. ഇതില്‍ ഏഴെണ്ണം ബംഗാളിലും. ലക്ഷദ്വീപിലും കേരളത്തിലും ഓരോ സ്ഥാനാര്‍ഥികളെ നിര്‍ത്തി. ഇതില്‍ ആലപ്പുഴ മണ്ഡലത്തില്‍ മത്സരിച്ച എ എം ആരിഫ് മാത്രമാണ് ജയിച്ചത്. 2014-ല്‍ ഇടത് പാര്‍ട്ടികള്‍ 17 ന്യൂനപക്ഷ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. ഇതില്‍ രണ്ടുപേര്‍ വിജയിച്ചു.

ഇത്തവണ ഇടത് പാര്‍ട്ടികളില്‍ സിപിഎം മാത്രമാണ് മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്. പത്തില്‍ അഞ്ചുപേര്‍ ബംഗാളില്‍ നിന്ന് ജനവിധി തേടുന്നു. നാലുപേര്‍ കേരളത്തില്‍ നിന്നും ഒരാള്‍ തെലങ്കാനയില്‍ നിന്നും. എഐഎംഐഎം, മുസ്ലിം ലീഗ്, എഐയുഡിഎഫ് എന്നിവര്‍ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. യുപിയിലാണ് ഏറ്റവും കൂടുതല്‍ മുസ്ലിം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. 22 പേരാണ് ഇവിടെ ജനവിധി തേടുന്നത്. ബംഗാള്‍ 17, ബിഹാര്‍ 7, കേരളം 6, മധ്യപ്രദേശ് 4, അസം 3 എന്നിങ്ങനെയാണ് മുസ്ലിം

 

 

 

 

Leave a comment

Your email address will not be published. Required fields are marked *