#Movie Talk

അഖണ്ഡ ശക്തി മോര്‍ച്ചയും എന്‍ഐഎയും.. എമ്പുരാന്‍ ബിജെപിയെ ചുരുട്ടിക്കൂട്ടുമോ..?

കൊച്ചി: ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് എമ്പുരാൻ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായിട്ടാണ് എമ്പുരാൻ ഒരുങ്ങുന്നത്. വിദേശത്തെ ചിത്രീകരണത്തിന് ശേഷം എമ്പുരാന്റെ പുതിയ ഷെഡ്യൂൾ ഇപ്പോൾ തിരുവനന്തപുരത്താണ്.

കടുത്ത നിയന്ത്രണങ്ങളാണ് എമ്പുരാന്റെ ഷൂട്ടിങ് ലൊക്കേഷനിൽ ഉള്ളതെങ്കിലും അണിയറ പ്രവർത്തകരെ ഞെട്ടിച്ചു കൊണ്ട് ലൊക്കേഷനിൽ നിന്നുള്ള രണ്ട് വീഡിയോകൾ കഴിഞ്ഞ ദിവസം ലീക്കായിരുന്നു.

നൂറ് കണക്കിന് ജൂനിയർ ആർടിസ്റ്റുകളെ അണിനിരത്തി ഒ രുക്കുന്ന സീനുകളിൽ സംവിധായകൻ പൃഥ്വിരാജ് നിർദേശം നൽകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആദ്യം പുറത്തുവന്ന ദൃശ്യത്തിൽ മഞ്ജുവാര്യരും ഉണ്ട്. ജൂനിയർ ആർട്ടിസ്റ്റുകളോട് സീനിൽ പെരുമാറേണ്ട രീതി വിശദീകരിക്കുന്ന പൃഥ്വിയാണ് വീഡിയോയിലുള്ളത്. ആക്ഷൻ പറയുമ്പോൾ പറഞ്ഞുതന്നതുപോലെ ചെയ്യണമെന്നും നല്ല എനർജി വേണമെന്നുമാണ് പൃഥ്വി നൽകുന്ന നിർദ്ദേശം.

എൻ ഐ എ ഓഫീസിന്റെ മുകളിൽ നിൽക്കുന്ന മഞ്ജുവിനെയും താഴെ കൊടിപിടിച്ചിരിക്കുന്ന ജൂനിയർ ആർട്ടിസ്റ്റുകളെയും കാണാം. ലൂസിഫറിൽ നിന്ന് എമ്പുരാനിൽ എത്തുമ്പോൾ നിരവധി പുതിയ താരങ്ങളും ചിത്രത്തിൽ ഉണ്ട്.

സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് പുതിയ ഭാഗത്തിൽ അഭിനയിക്കുന്നത്. സുരാജിന്റെ ഒരു ദൃശ്യമാണ് ലീക്കായ രണ്ടാമത്തെ ദൃശ്യം. ‘അഖണ്ഡ ശക്തി മോർച്ച പൈതൃക സംരക്ഷണ സമ്മേളന’ത്തിൽ സംസാരിക്കുന്ന സുരാജാണ് ദൃശ്യത്തിൽ ഉള്ളത്. ഈ സീനിന് നിർദേശം നൽകുന്ന പൃഥ്വിരാജിനെയും ദൃശ്യത്തിൽ കാണാം.

Leave a comment

Your email address will not be published. Required fields are marked *