#Keralam

ബോംബ് പൊട്ടി ചത്തവര്‍ ചരിത്ര പുരുഷന്‍മാര്‍… ക്യാപ്സ്യൂള്‍ റെഡി

കണ്ണൂര്‍: ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത സംഭവത്തില്‍ ന്യായീകരണവുമായി സിപിഎം നേതാവ് പി ജയരാജൻ. ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് ആര്‍എസ്എസും സ്മാരകം പണിതിട്ടുണ്ട്, രക്തസാക്ഷികള്‍ രക്തസാക്ഷികള്‍ തന്നെ, പാനൂര്‍ ചെറ്റക്കണ്ടിയില്‍ ജീവസമര്‍പ്പണം നടത്തിയവര്‍ക്കായുള്ള അനുസ്മരണ പരിപാടി തുടരുമെന്നും പി ജയരാജൻ.

സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്. പാനൂര്‍ ബോംബ് സ്ഫോടനം പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടുള്ളതാണ്, അത് രക്തസാക്ഷി പട്ടികയില്‍ വരില്ലെന്നും ജയരാജൻ.

ചരിത്രസംഭവങ്ങളെ ആര്‍ക്കും നിഷേധിക്കാൻ കഴിയില്ല, നിരസിക്കുന്നവര്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ല, സിപിഎമ്മിന്‍റെ ബോംബ് രാഷ്ട്രീയത്തെ വിമര്‍ശിക്കുന്നതിന് കൂട്ടുപിടിച്ച കൂട്ടാളി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ആണെന്നത് രസകരമായ കാര്യമാണ്, കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്‍റെ തുടക്കക്കാരനാണ് അദ്ദേഹമെന്നും പി ജയരാജൻ.

രണ്ട് ദിവസം മുമ്പാണ് പാനൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സിപിഎം സ്മാരകം പണിത സംഭവം വിവാദമാകുന്നത്. 2015ല്‍ നടന്ന സംഭവത്തില്‍ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവര്‍ക്കാണ് സിപിഎമ്മിന്‍റെ സ്മാരകം. ജനങ്ങളുടെ കയ്യില്‍ നിന്ന് പിരിവെടുത്താണ് സ്മാരകം പണിതിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *