#Featured

മസിനഗുഡി വഴി ഊട്ടിയിലേക്കാണോ..? നാശത്തിലേക്കാണ് നിങ്ങടെ പോക്ക്…

വേനലവധി സീസൺ അടുത്തുനിൽക്കേ, ഊട്ടിയിൽ പല ഭാഗങ്ങളിലും ശുദ്ധജലക്ഷാമം രൂക്ഷമായിത്തുടങ്ങി. ഒരാഴ്ചയായി വെള്ളം ലഭിക്കാതായതോടെ ഊട്ടി ഗ്രീൻഫീൽഡിൽ ജനം കുടങ്ങളുമായി റോഡ് ഉപരോധിച്ചു. അടുത്തയാഴ്ച മുതൽ വിനോദസഞ്ചാരികളുടെ തിരക്കു പ്രതീക്ഷിച്ചിരിക്കുമ്പോഴാണു നഗരത്തിലേക്കുള്ള ശുദ്ധജല വിതരണത്തിന്റെ 80% നിർവഹിക്കുന്ന പാർസൻസ് വാലി അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ താഴ്ന്നത്. സംഭരണശേഷിയുടെ 30% വെള്ളം മാത്രമാണ് അണക്കെട്ടിൽ ശേഷിക്കുന്നത്. ഇതോടെ ഊട്ടി നഗരസഭയിലെ 36 വാർഡുകളിൽ ശുദ്ധജലവിതരണം മുടങ്ങുന്ന അവസ്ഥയാണ്.

നഗരത്തിലേക്കു ശുദ്ധജലവിതരണത്തിന് ആശ്രയിക്കുന്ന മറ്റു റിസർവോയറുകളായ മാർലിമന്ത്, ടൈഗർഹിൽ, ഗോറിശോല, ദൊഡ്ഡബെട്ട അപ്പർ, ലോവർ, കോടപ്പമന്ത് അപ്പർ, ലോവർ, ഓൾഡ് ഊട്ടി, ഗ്ലെൻറോക്ക് തുടങ്ങിയവയും വറ്റിക്കൊണ്ടിരിക്കുകയാണ്. മുൻവർഷത്തെ അപേക്ഷിച്ചു മഴ തീരെക്കുറഞ്ഞതോടെ മേഖല കൊടുംചൂടിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്.

Leave a comment

Your email address will not be published. Required fields are marked *