#Keralam

എസി.. വൈഫൈ.. സ്നാക്സും വെള്ളോം… വരുന്നു ഹൈടെക് KSRTC

തിരുവനന്തപുരം: എ സി സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസ് തുടങ്ങാൻ കെ എസ് ആർ ടി സി. സർവീസ് ആദ്യ ഘട്ടം തിരുവനന്തപുരം മുതൽ എറണാംകുളം വരെയായിരിക്കും. ഇത് കേരളത്തിന്‌ കെഎസ്ആർടിസിയുടെ ഓണ സമ്മാനമെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. ബസിന്റെ പരീക്ഷണ ഓട്ടം മന്ത്രി നിർവഹിച്ചു.

ആകെ 220 ബസുകളാണ് കെഎസ്ആർടി സി വാങ്ങുന്നത്. ആദ്യഘട്ടത്തിൽ 48 എണ്ണം വാങ്ങിക്കും. ടാറ്റാ അശോക് ലൈലാൻഡ് കമ്പനിയിൽ നിന്നാണ് ബസുകൾ വാങ്ങുന്നത്. ബസ് ഒന്നിന് 36 ലക്ഷം രൂപയാണ് വിലവരിക. 40 സീറ്റുള്ള ബസിൽ പുറക് വശത്തെ സീറ്റ് ഒഴികെയെല്ലാം പുഷ്ബാക്കാണ്. എസി പ്രവർത്തിച്ചില്ലെങ്കിൽ ബസിൻ്റെ വശങ്ങളിലെ ഗ്ലാസ് നീക്കാവുന്ന തരത്തിലാണ് രൂപകൽപ്പന.

ബസ് ഓടിക്കുന്ന ഡ്രൈവർക്കും കണ്ടക്ടർക്കും പ്രത്യേക ക്ലാസ് നൽകി. പാപ്പനംകോട് മുതൽ എറണാകുളം വരെയുള്ള 21 സ്റ്റോപ്പുകളിൽ മാത്രം നിർത്തുന്ന എ സി സൂപ്പർ ഫാസ്റ്റ് രാവിലെ 5:30നു തിരുവനന്തപുരം ഡിപൊയിൽ നിന്ന് എടുക്കും 11 മണിക്ക് മുൻപേ എറണാകുളം എത്തുന്ന രീതിയിൽ ആണ് സമയ ക്രമീകരണം.

റോഡ് പണികൾ തീർന്നാൽ യാത്രാ ദൈർഘ്യം കുറയും. എറണാകുളം മുതൽ തിരുവനന്തപുരം വരെ 361 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓൺലൈനായും ബുക്ക്‌ ചെയ്യാം. കുറച്ച് ദിവസങ്ങൾക്കുള്ളിൽ ക്യു ആർ കോഡ് സ്കാൻ ചെയ്തും ടിക്കറ്റ് എടുക്കാം. സ്റ്റോപ്പുകൾ അല്ലാത്ത സ്ഥലത്ത് നിന്ന് യാത്രക്കാരന് കയറണമെങ്കിൽ ലൊക്കേഷൻ ഡ്രൈവർക്ക് അയച്ചു കൊടുത്താൽ ബസ് നിർത്തും. ഇതിൽ നിരക്ക് 20 രൂപ കൂടും.

Leave a comment

Your email address will not be published. Required fields are marked *