സര്‍വ്വേയും അതിരടയളവും പരസ്യപ്പെടുത്തി
![](https://wetalkmedia.in/wp-content/uploads/2024/03/calicut-991x564.jpg)
തൃശ്ശൂര്‍ താലൂക്കിലെ കിഴുപ്പിള്ളിക്കര വില്ലേജില്‍ ഡിജിറ്റല്‍ സര്‍വ്വെ കേരള സര്‍വ്വെയും അതിരടയാളവും ആക്ട് 9 (1) പ്രകാരം പൂര്‍ത്തിയാക്കിയതായി സര്‍വ്വെ (റെയ്ഞ്ച്) അസി. ഡയറക്ടര്‍ അറിയിച്ചു. തയ്യാറാക്കിയ സര്‍വ്വെ റെക്കോര്‍ഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും കിഴുപ്പിള്ളിക്കര റീസര്‍വ്വെ ക്യാമ്പ് ഓഫീസിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭൂവുടമസ്ഥര്‍ക്ക് https://entebhoomi.kerala.gov.in എന്ന പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ഭൂമിയുടെ രേഖകള്‍ ഓണ്‍ലൈനായി പരിശോധിക്കാം. ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ ക്യാമ്പ് ഓഫീസില്‍നിന്നും പരിശോധിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
റിക്കാര്‍ഡുകളില്‍ പരാതിയുള്ളവര്‍ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ചേര്‍പ്പ് റീസര്‍വ്വെ സൂപ്രണ്ടിന് ഫോറം 16 ല്‍ നേരിട്ടോ ‘എന്റെ ഭൂമി’ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കേണ്ടതാണ്. നിശ്ചിത ദിവസത്തിനകം അപ്പീല്‍ സമര്‍പ്പിക്കാത്ത പക്ഷം സര്‍വ്വെ അതിരടയാള നിയമം 13 വകുപ്പ് അനുസരിച്ച് ഫൈനല്‍ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തി റിക്കോര്‍ഡുകള്‍ അന്തിമമാക്കുന്നതാണ്. സര്വ്വെസമയത്ത് തര്‍ക്കം ഉന്നയിച്ച് സര്‍വ്വേ അതിനിടയാള നിയമം 10 വകുപ്പ് രണ്ടാം ഉപവകുപ്പ് പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ളവര്ക്ക് അറിയിപ്പ് ബാധകമായിരിക്കില്ല.