#Calicutalk

നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള പബ്ലിക് എന്റര്‍പ്രൈസസ് (സെക്ഷനും റിക്രൂട്ട്‌മെന്റും) ബോര്‍ഡ് പൊതുമേഖല സ്ഥാപനമായ സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്‌സ് ലിമിറ്റഡിലെ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. സീനിയര്‍ മാനേജര്‍, മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, എഞ്ചിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, സ്‌കില്‍ഡ് വര്‍ക്കര്‍ എന്നീ തസ്തികകളിലാണ് നിയമനം. കേരള കരകൗശല വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ തസ്തികകയ്ക്കുള്ള വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും kpserb.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ/ സി.വി. എന്നിവ ബോര്‍ഡിന്റെ ഇ-മെയില്‍ വിലാസത്തിലേക്ക് അയയ്ക്കുന്നത് ഒഴിവാക്കണം. ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

 

Leave a comment

Your email address will not be published. Required fields are marked *