#Calicutalk

അപകടകാരിയായ കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്

കോഴിക്കോട് കക്കയത്ത് ഒരാളെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആണ് കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്‍ഷകന്‍ ചൊവ്വാഴ്ച വൈകിട്ടാണ് മരിച്ചത്.

കക്കയം സ്വദേശിയായ പാലാട്ടില്‍ എബ്രഹാം എന്ന കര്‍ഷകനെയാണ് കൃഷിയിടത്തില്‍ വെച്ച് കാട്ടുപോത്ത് ആക്രമിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ എബ്രഹാം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വന്യമൃഗ ശല്യം കൂടുതല്‍ പ്രശ്‌നം ഉണ്ടാക്കുന്ന മേഖലകളില്‍ വനപാലകരുടെ എണ്ണം വര്‍ദ്ധിപ്പിച്ച് സംരക്ഷണം ഒരുക്കുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.

 

Leave a comment

Your email address will not be published. Required fields are marked *