#Editors Pick

നരേന്ദ്രമോദിക്കെതിരെ പ്രൊപ്പഗാന്‍ഡ സര്‍വ്വേകള്‍ പെരുകുന്നു… ഏറ്റവും പുതിയ സര്‍വ്വേ കാണൂ

ഇന്ത്യ മതേതര രാജ്യമായി നിലനിൽക്കണമെന്നാണ് രാജ്യത്തെ 79 ശതമാനം ആളുകളുടെയും ആഗ്രഹമെന്ന് സെന്റർ ഫോർ ദി സ്റ്റഡീസ് ഓഫ് ദി ഡെവലപ്മെന്റ് സൊസൈറ്റീസ് സർവ്വേ ഫലം. രാജ്യത്തെ 11 ശതമാനം പേർ മാത്രമാണ് ഇന്ത്യ ഹിന്ദു രാജ്യമാവണമെന്ന് ആഗ്രഹിക്കുന്നത് എന്നും പത്ത് ഹിന്ദു വിശ്വാസികളിൽ 8 പേരും ആഗ്രഹിക്കുന്നത് ഇന്ത്യ മതേതരമായി നിൽക്കാനാണെന്നും സർവ്വേ പറയുന്നു.

യുവാക്കളിൽ 81 ശതമാനം പേരും മതേതര നിലപട് കാത്തുസൂക്ഷിക്കുന്നവരാണ്. മുതിർന്നവരിൽ 73 ശതമാനം ആളുകളും ഇതേ ആശയം പിന്തുടരുന്നു. വിദ്യാഭ്യാസം നേടിയവരിൽ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം രാജ്യത്ത് എല്ലാ മതങ്ങൾക്കും തുല്യ പ്രാധാന്യം നൽകണമെന്നാണ്. നഗരവാസികളിലാണ് മതേതര ആശയം കൂടുതലുള്ളതെന്നും പഠനം പറയുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് മുന്നോടിയായി രാജ്യത്തെ പൗരന്മാരിലെ മത കാഴ്ചപ്പാട് വിശകലനം ചെയ്തുള്ള സിഡിഎസ്ഡിഎസ് സർവ്വേയുടെ ഫലം തിരഞ്ഞെടുപ്പിൽ നിർണ്ണായകമാവുമെന്നാണ് സൂചന.

വൈകാരിക സമീപനത്തിനപ്പുറം ഇത്തവണ വോട്ടർമാർ പ്രായോഗിക പ്രശ്‍നങ്ങൾക്കായിരിക്കും മുൻഗണന നൽകുക എന്നും സർവ്വേ പറയുന്നു. ദി ഹിന്ദുവിൽ പ്രസിദ്ധീകരിച്ച അഭിപ്രായ സർവ്വേയിൽ 27 ശതമാനം ആളുകളും തിരഞ്ഞെടുപ്പ് വിഷയമായി ഉയർത്തി കാട്ടുന്നത് വിലകയറ്റവും തൊഴിലില്ലായ്മയുമാണ്. വികസനം ചർച്ചയാകുമെന്ന് 11 പേർ അഭിപ്രായപ്പെട്ടപ്പോൾ അഴിമതിയും രാമക്ഷേത്രവും തിരഞ്ഞെടുപ്പ് വിഷയമാകുമെന്ന് കരുതുന്നവർ 8 ശതമാനം മാത്രമാണ്. സർവ്വേയിൽ പ്രതികരിച്ച മൂന്നിൽ രണ്ട് പേരും തൊഴിൽ കണ്ടെത്താൻ പ്രയാസപ്പെടുന്നതായി അഭിപ്രായം പങ്ക് വെച്ചു. ആകെ പ്രതികരിച്ചവരിൽ 12 ശതമാനം ആളുകൾക്ക് മാത്രമാണ് ജോലി നേടാൻ എളുപ്പമാണെന്ന അഭിപ്രായമുള്ളത്.ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് സംസ്ഥാന സർക്കാറുകളെക്കാൾ ആളുകൾ വിമർശിക്കുന്നത് കേന്ദ്രസർക്കാരിനെയാണ്. രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് കാരണം കേന്ദ്രസർക്കാരാണെന്ന് 21 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ 17 ശതമാനം പേർ സംസ്ഥാനസർക്കാരുകളുടെ മേൽ ആ കുറ്റം ചുമത്തി. 57 ശതമാനം ആളുകളുടെ അഭിപ്രായം തൊഴിലില്ലായ്മയുടെ ഉത്തരവാദി ഇരു സർക്കാറുകളുമാണെന്നാണ്. വിലക്കയറ്റത്തിന്റെ കാര്യത്തിൽ 26 ശതമാനം കേന്ദ്രത്തെയും 12 ശതമാനം സംസ്ഥാനത്തെയും 56 ശതമാനം ഇരുസർക്കാരിനെയും കുറ്റപ്പെടുത്തി.

അഴിമതിയുടെ കാര്യത്തിലും കേന്ദ്രസർക്കാരിനെതിരെയാണ് സർവ്വേ ഫലം. 55 ശതമാനം പേർ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ അഴിമതി കുത്തനെ ഉയർന്നതായി അഭിപ്രായപ്പെട്ടു. അഴിമതിയുടെ കാര്യത്തിൽ 25 ശതമാനം പേർ കേന്ദ്രത്തെ പ്രതിചേർത്തപ്പോൾ 16 ശതമാനം സംസ്ഥാന സർക്കാരിനെയും 56 ശതമാനം പേർ ഇരുസർക്കാരിനെയും പ്രതിചേർത്തു.

Leave a comment

Your email address will not be published. Required fields are marked *