സമര്‍പ്പിത ചരക്ക് ഇടനാഴി; ഒന്‍പത് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കും
![](https://wetalkmedia.in/wp-content/uploads/2024/02/train.jpg)
കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സമര്‍പ്പിത ചരക്ക് ഇടനാഴി മാര്‍ച്ച് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും. ഈസ്റ്റേണ്‍ ഡെഡിക്കേറ്റഡ് ചരക്ക് ഇടനാഴി, വെസ്റ്റേണ്‍ ഡെഡിക്കേറ്റഡ് ചരക്ക് ഇടനാഴി എന്നിങ്ങനെ രണ്ടു ഭാഗങ്ങളായാണ് സമര്‍പ്പിത ചരക്ക് ഇടനാഴി പൂര്‍ത്തിയാക്കിയിട്ടുള്ളത്. രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചരക്ക് ഇടനാഴിയുടെ ഉദ്ഘാടനം മാര്‍ച്ച് രണ്ടിന് പ്രയാഗ് രാജിലെ പരേഡ് ഗ്രൗണ്ടില്‍ വച്ചായിരിക്കും പ്രധാനമന്ത്രി നിര്‍വഹിക്കുക.
1.25 ലക്ഷം കോടി രൂപ ചെലവിട്ടാണ് സമര്‍പ്പിത ചരക്ക് ഇടനാഴിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. 2,843 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 9 സംസ്ഥാനങ്ങളിലായി 77 ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്നതാണ് സമര്‍പ്പിത ചരക്ക് ഇടനാഴി. ഇന്ത്യന്‍ റെയില്‍വേ ഇതുവരെ ഏറ്റെടുത്തിട്ടുള്ള ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നാണ് ഇത്. 11000 ഹെക്ടര്‍ ഭൂമിയാണ് ഈ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തിരുന്നത്.