#INDIA TALK

അറബിക്കടലില്‍ മുങ്ങി ദ്വാരക ദര്‍ശിച്ച് മോദി

ഗുജറാത്ത് തീരത്തിനു സമീപം അറബിക്കടലില്‍ മുങ്ങി പ്രാര്‍ഥന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസിദ്ധമായ ദ്വാരകാധീശ് ക്ഷേത്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണു മോദി കടലിനടിയില്‍ പ്രാര്‍ഥിച്ചത്. കടലില്‍ മുങ്ങിയ ശേഷമായിരുന്നു ക്ഷേത്രദര്‍ശനം. മുങ്ങല്‍ വിദഗ്ധര്‍ക്കൊപ്പം കടലില്‍ മുങ്ങുന്നതിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവച്ചു.

”വെള്ളത്തിനടിയില്‍ മുങ്ങിക്കിടക്കുന്ന ദ്വാരകാനഗരത്തില്‍ പ്രാര്‍ഥിക്കാന്‍ സാധിച്ചത് ദൈവീകമായ അനുഭൂതിയായിരുന്നു. ആത്മീയ മഹത്വത്തിലും കാലാതീതമായ ഭക്തിയിലും പുരാതന യുഗവുമായി ബന്ധമുള്ളതായി എനിക്ക് അനുഭവപ്പെട്ടു. ഭഗവാന്‍ ശ്രീകൃഷ്ണന്‍ നമ്മെ അനുഗ്രഹിക്കട്ടെ.” സമൂഹമാധ്യമത്തില്‍ മോദി കുറിച്ചു. പുരാതന നഗരത്തോടുള്ള ആദരസൂചകമായി പ്രധാനമന്ത്രി മയില്‍പ്പീലികള്‍ സമര്‍പ്പിച്ച് പ്രാര്‍ഥിച്ചു. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് കടലിനടിയിലായ ദ്വാരക നഗരത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരുന്നു.

 

 

Leave a comment

Your email address will not be published. Required fields are marked *