#INDIA TALK

പൗരത്വ നിയമം നടപ്പാക്കി ഗുജറാത്ത്… വിശദാംശങ്ങള്‍ അറിയാം

ഗുജറാത്തിലെ അഹമ്മദാബാദിൽ കഴിയുന്ന പാകിസ്താനികളായ 18 ഹിന്ദു അഭയാർത്ഥികൾക്ക് പൗരത്വം നൽകി ഇന്ത്യ. ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘ്‌വി പങ്കെടുത്ത ക്യാമ്പിൽ വച്ചായിരുന്നു നടപടി. മാർച്ച് 16ന് ജില്ലാ കളക്ടറുടെ ഓഫീസിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഒരു പുതിയ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പൗരത്വം കൈമാറിയ ശേഷം മന്ത്രി അഭ്യർത്ഥിച്ചു.

2016ലെയും 2018ലെയും ഗസറ്റ് വിജ്ഞാപനങ്ങൾ പ്രകാരം, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ സമുദായങ്ങളിലെ അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ ഗുജറാത്തിലെ അഹമ്മദാബാദ്, ഗാന്ധിനഗർ, കച്ച് ജില്ലാ കളക്ടർമാർക്ക് അധികാരം നൽകിയിരുന്നു. ഇതോടെ, അഹമ്മദാബാദിൽ താമസിക്കുന്ന പാകിസ്താനിൽ നിന്നുള്ള 1,167 ഹിന്ദു അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചതായാണ് റിപ്പോർട്ട്.

Leave a comment

Your email address will not be published. Required fields are marked *