#INDIA TALK

കേജ്രിവാളിന്റെ ജയിലിരുന്നുള്ള ഭരണത്തിനെതിരെ ഗവര്‍ണര്‍

ജയിലില്‍ ഇരുന്ന് ഭരണം നടത്താന്‍ അരവിന്ദ് കെജ്‌രിവാളിനെ അനുവദിക്കില്ലെന്ന് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന. കെജ്‌രിവാള്‍ ജയിലില്‍ കിടന്നാലും മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലില്‍ നിന്ന് ഭരിക്കുമെന്നുമുള്ള ആംആദ്മി നേതാക്കളുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ പ്രതികരണം.

മാര്‍ച്ച് 21-നായിരുന്നു മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് പ്രഖ്യാപിച്ച കെജ്രിവാള്‍ ഇഡി കസ്റ്റഡിയിലിരുന്ന് നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ഭരണം നടത്തുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കണമെന്ന നിര്‍ദ്ദേശവും കെജ്രിവാള്‍ ജയിലില്‍ നിന്നും നല്‍കിയിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *