#INDIA TALK

നീറ്റ് ക്രമക്കേട്: വിദ്യാർത്ഥികൾക്ക് വേണ്ടി സംസാരിക്കുമെന്ന് രാഹുൽ ഗാന്ധി

ഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പാർലമെന്‍റിൽ ശബ്ദമുയർത്തുമെന്ന് രാഹുൽ ഗാന്ധി. പാർലമെന്‍റിൽ വിദ്യാർത്ഥികളുടെ ശബ്ദമാകുമെന്നാണ് രാഹുൽ വ്യക്തമാക്കിയത്. അതിനിടെ നീറ്റ് വിവാദത്തിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ് എബിവിപിയും. എൻടിഎ ആസ്ഥാനത്തേക്ക് മാർച്ച് നടത്താനാണ് തീരുമാനം.

നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും കേന്ദ്ര സർക്കാരിനെ ഉപദേശിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. നിയുക്ത ഡിഎംകെ എംപിമാരുടെ യോഗത്തിലാണ് പരാമ‍ർശം. പ്രവേശന പരീക്ഷാ നടത്തിപ്പിൽ വൻ ക്രമക്കേടുകൾ നടന്ന സാഹചര്യത്തിൽ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ഡിഎംകെ എംപിമാരുടെ യോഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. എം കെ സ്റ്റാലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രമേയം പാസാക്കി. നീറ്റ് പരീക്ഷയിൽ നിന്ന് വിട്ടുനിൽക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കണം. വിഷയം പാർലമെന്‍റിൽ ഉന്നയിക്കുമെന്നും പ്രമേയത്തിൽ വ്യക്തമാക്കി.

അതിനിടെ നീറ്റ്-യുജി മെഡിക്കൽ പ്രവേശന പരീക്ഷാ ക്രമക്കേട് ആരോപണത്തിനിടെ 1,500-ലധികം വിദ്യാർത്ഥികള്‍ക്ക് നൽകിയ ഗ്രേസ് മാർക്ക് അവലോകനം ചെയ്യാൻ വിദ്യാഭ്യാസ മന്ത്രാലയം നാലംഗ പാനൽ രൂപീകരിച്ചതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *