#INDIA TALK

യെദ്യൂരപ്പക്ക് ആശ്വാസം; പോക്സോ കേസില്‍ അറസ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി

ബെം​ഗളൂരു: പോക്സോ കേസില്‍ മുൻ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയ്ക്ക് ആശ്വാസം. യെദ്യൂരപ്പയുടെ അറസ്റ്റ് കർണാടക ഹൈക്കോടതി തടഞ്ഞു. ജൂൺ 17ന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ഫാസ്റ്റ് ട്രാക്ക് കോടതിക്ക് മുൻപാകെ കുറ്റപത്രം സമർപ്പിക്കണം എന്നതിനാലാണ് അറസ്റ്റ് വാറന്റിന് അനുമതി തേടിയത് എന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് ദിവസം വൈകി യെദ്യൂരപ്പ ഹാജരാകുന്നത് കൊണ്ട് സ്വർഗം ഒന്നും ഇടിഞ്ഞു വീഴില്ലല്ലോ എന്ന് ചോദിച്ച കോടതി ജൂൺ 17 വരെ അറസ്റ്റ് പാടില്ല എന്നും നിർദ്ദേശം നൽകി.

 

 

Leave a comment

Your email address will not be published. Required fields are marked *