#INDIA TALK

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; എട്ട് മാവോയിസ്റ്റുകളും സൈനികനും കൊല്ലപ്പെട്ടു

ഛത്തീസ്‌ഗഡ്: ഛത്തീസ്‌ഗഡിലെ നാരായണ്‍പൂരില്‍ ഇന്ന് പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകളും ഒരു സൈനികനും കൊല്ലപ്പെട്ടു. അഭുജ്മദ് വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കഴിഞ്ഞ രണ്ട് ദിവസമായി സൈനികരും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.

നാരായണ്‍പൂര്‍, കാങ്കെര്‍, ദന്തേവാഡ, കൊണ്ടഗന്‍ എന്നീ ജില്ലകളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറ്റുമുട്ടല്‍ നടക്കുന്ന സമയത്ത് പുറത്തായിരുന്നുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

നാല് ജില്ലകളില്‍നിന്നുള്ള ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡിന്റെ (ഡിആര്‍ജി), സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും (എസ്ടിഎഫ്), ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ (ഐടിബിപി) 53ാം ബറ്റാലിയനും ഉള്‍പ്പെടുന്ന ഓപ്പറേഷന്‍ ജൂണ്‍ 12ന് ആരംഭിച്ചതായി ഒരു ഉദ്യോഗസ്ഥന്‍ പിടിഐയോട് വ്യക്തമാക്കി.

കഴിഞ്ഞ മാസം ബിജാപൂർ ജില്ലയിൽനിന്ന് 12 പേരെയാണ് ഏറ്റുമുട്ടലിലൂടെ സൈന്യം വധിച്ചത്. എന്നാൽ ഗംഗളൂർ മേഖലയിലെ പിഡിയ ഗ്രാമത്തിന് സമീപം 11 മണിക്കൂർ ഏറ്റുമുട്ടൽ തുടർന്നപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥർ പുറത്ത് തിരച്ചിൽ നടത്തുകയായിരുന്നു. പിന്നാലെ സുരക്ഷാ സേനയ്ക്കും ഓപ്പറേഷനിൽ ഏർപ്പെട്ട സൈന്യത്തിനും ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി രംഗത്തെത്തി.

ഏപ്രിൽ 16ന് കാങ്കർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന 29 മാവോയിസ്റ്റുകളെയും അബുജ്മർ മേഖലയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ പത്ത് നക്‌സലൈറ്റുകളെയും വധിച്ചിരുന്നു.

 

 

Leave a comment

Your email address will not be published. Required fields are marked *