തീപ്പിടിത്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം

തിരുവനന്തപുരം: കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന്‍ ബാബുവും മന്ത്രിയെ അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് […]

നീറ്റ് വിവാദം: ​ഗ്രേസ്മാർക്ക് ലഭിച്ചവർക്ക് റീടെസ്റ്റ്; എൻടിഎ ശുപാർശ അം​ഗീകരിച്ച് സുപ്രീം കോടതി

ഡൽഹി: നീറ്റ് പരീക്ഷയിൽ ക്രമക്കേടെന്ന ഹർജിയിൽ നിർണായക ഇടപെടൽ നടത്തി സുപ്രീം കോടതി. ​ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് റീടെസ്റ്റ് നടത്താനുളള എൻടിഎ ശുപാർശ സുപ്രീം കോടതി അം​ഗീകരിച്ചു. റീടെസ്റ്റ് എഴുതിയില്ലെങ്കിൽ ​ഗ്രേസ് മാർക്ക് ഒഴിവാക്കിയുള്ള മാർക്കായിരിക്കും നൽകുക. 1563 പേർക്കാണ് ഈ മാസം 23 ന് പരീക്ഷ നടത്തുന്നത്. ഫലം 30 ന് പ്രഖ്യാപിക്കും. 1563 പേർക്ക് 3 മണിക്കൂർ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് 2018 ലെ സുപ്രീം കോടതി വിധി പ്രകാരം അവരുടെ മാർക്ക് നോർമലൈസ് […]

രാജ്യസഭാ തെരഞ്ഞെടുപ്പ്: രണ്ടു മുന്നണിയിലും ഭൂരിപക്ഷ സമുദായം പടിക്ക് പുറത്തെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിക്കേറ്റ തിരിച്ചടിക്ക് കാരണം ന്യൂനപക്ഷ പ്രീണനമെന്ന ആരോപണം ആവര്‍ത്തിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ന്യൂനപക്ഷ സമുദായങ്ങൾക്ക് രാജ്യസഭാ സീറ്റ് നൽകിയതടക്കമുള്ള നയങ്ങളുമായി സിപിഎമ്മും എൽഡിഎഫും മുന്നോട്ടു പോയാൽ കാര്യങ്ങൾ കൈവിടും. കാര്യങ്ങൾ മനസ്സിലാക്കിയാൽ പിന്നോക്ക വിഭാഗങ്ങളുടെ വോട്ട് ഫിക്സഡ് ഡെപ്പോസിറ്റ് ആയി ഉണ്ടാകും. ഇല്ലെങ്കിൽ കരുവന്നൂർ ബാങ്കിൻറെ അവസ്ഥയിലാകുമെന്നും അദ്ദേഹം പറഞ്ഞു. പിന്നാക്ക വോട്ടുകൾ ബിജെപിയിലേക്ക് പോയെന്ന് വിലപിക്കുകയാണ് സിപിഎം. അതിനിടയിലാണ് രാജ്യസഭാ സീറ്റ് നിർണയത്തിലെ അവഗണന. […]

കുവൈറ്റ് തീപിടിത്തം: മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വ്യോമസേനാ വിമാനങ്ങൾ, മരിച്ചവരിൽ 12 മലയാളികൾ

കുവൈറ്റ്: കുവൈറ്റില്‍ തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരില്‍ കൂടുതല്‍ പേരെ തിരിച്ചറിഞ്ഞു. ഇതോടെ 49 പേർ മരിച്ച അപകടത്തില്‍ തിരിച്ചറിഞ്ഞ മലയാളികളുടെ എണ്ണം 12 ആയി. തൊഴിലാളികൾ താമസിച്ചിരുന്ന ആറുനിലക്കെട്ടിടത്തിന് ബുധനാഴ്ച പുലര്‍ച്ചെയാണ് തീപിടിച്ചത്. അപകടത്തില്‍ 25 മലയാളികൾ എങ്കിലും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. അതേസമയം, അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ സജ്ജമെന്ന് കേന്ദ്രസർക്കാർ. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് […]

കുവൈത്ത് തീപിടിത്തതിൽ 49 മരണം; പലരുടെയും മൃതദേഹം തിരിച്ചറിയാകാനാത്ത നിലയിൽ

കുവൈറ്റ് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ 49 പേർ മരിച്ചതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് കുവൈത്ത് ടൈംസ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. 41 മരണം എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. 49 മൃതദേഹങ്ങൾ കണ്ടെടുത്തതായി സംഭവത്തിലെ ദൃക്സാക്ഷി വ്യക്തമാക്കി. മരിച്ചവരിൽ കൂടുതൽ പേരും മലയാളികളാണെന്നും പലരുടെയും മൃതദേഹം തിരിച്ചറിയാകാനാത്ത നിലയിലാണുള്ളതെന്നും ദൃക്സാക്ഷി പറഞ്ഞു. ദുരന്തത്തിൽ 11 മലയാളികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മരിച്ച 11 മലയാളികളില്‍ 3 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം സ്വദേശി ഷമീര്‍, […]

ജെഡിഎസ് കേരള ഘടകം സമാജ്‌വാദി പാര്‍ട്ടിയില്‍ ലയിക്കുമെന്ന് ജോസ് തെറ്റയില്‍

ജനതാദള്‍ സെക്യുലര്‍ കേരള ഘടകം അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ്‍വാദി പാര്‍ട്ടിയില്‍ ലയിക്കാന്‍ ഒരുങ്ങുന്നു. ജെഡി(എസ്) സംസ്ഥാന വൈസ് പ്രസിഡന്‌റ് ജോസ് തെറ്റയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആര്‍ജെഡിയുമായും ലയനസാധ്യതകള്‍ തേടിയിരുന്നെങ്കിലും ചര്‍ച്ച എങ്ങുമെത്തിയില്ലെന്ന് തെറ്റയില്‍ പറഞ്ഞു. എസ്‌പിയുടെ ദേശീയ നേതൃത്വവുമായി പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണന്‍കുട്ടിയും അടക്കം സംസ്ഥാന ഘടകം ഒന്നാകെ ഈ തീരുമാനത്തിനൊപ്പമാണ്. എന്നാല്‍ ലയനമുണ്ടാകുമ്പോള്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നേക്കാമെന്നും തെറ്റയില്‍ പറഞ്ഞു. നിലവില്‍ ദേവഗൗഡയുടെ […]

പന്തീരാങ്കാവ് ​കേസ്: യുവതി സംസ്ഥാനം വിട്ടെന്ന് സൂചന

കോഴിക്കോട്: പന്തീരാങ്കാവ് ​ഗാർഹിക പീഡന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൊഴി മാറ്റി പറഞ്ഞ പരാതിക്കാരിയായ പെൺകുട്ടി സംസ്ഥാനം വിട്ടതായാണ് സൂചനയെന്ന് പൊലീസ് വ്യക്തമാക്കി. അവസാന ടവർ ലൊക്കേഷൻ ലഭിച്ചത് ഡൽഹിയിൽ നിന്നാണ്. അതേ സമയം പാസ്പോർട്ട് ഇല്ലാത്തതിനാൽ രാജ്യം വിടാൻ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നി​ഗമനം. താൻ സ്വമേധയാ വീട് വിടുന്നതായി വാട്സാപ്പ് കാൾ വഴി അച്ഛനെ അറിയിച്ചിരുന്നു. കഴിഞ്ഞ ഏഴാം തിയതിയാണ് ഓഫീസിൽ ഒടുവിൽ എത്തിയത്. ലാപ്ടോപ് എടുത്തു കുടുംബത്തോടൊപ്പം യാത്ര പോകാൻ ലീവ് ആവശ്യപ്പെട്ടു. […]

വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്ക്, ശക്തമായ നടപടിക്ക് നിർദേശം നല്‍കി

കുവൈത്ത് സിറ്റി:കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 21 ഇന്ത്യക്കാര്‍ മരിച്ചെന്ന സ്ഥിരീകരണത്തിന് പിന്നാലെ വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്ക് തിരിച്ചു. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് ആണ് കുവൈത്തിലേക്ക് തിരിച്ചത്. കുവൈത്തിലെത്തി കേന്ദ്ര സഹമന്ത്രി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ തീപിടിത്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് 45 ഇന്ത്യക്കാരാണ് ചികിത്സയിലുള്ളതെന്നും കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. നടുക്കുന്ന ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര […]

രാഹുൽ ​ഗാന്ധി വയനാട് ഒഴിയുമെന്ന് കെ. സുധാകരൻ

കല്‍പറ്റ: രാഹുൽ ​ഗാന്ധി വയനാട് ഒഴിയുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. രാഹുൽ ​ഗാന്ധി വയനാട് വിടുന്നതിൽ ഒരേ സമയം സങ്കടവും സന്തോഷവും തോന്നുന്നുവെന്നാണ് സുധാകരന്റെ പ്രതികരണം. കോൺഗ്രസ് വിജയവും രാഹുൽ ഗാന്ധിയുടെ നേട്ടവും സന്തോഷം നൽകുന്നു. എന്നാൽ രാഹുൽ വയനാട് വിടുന്നു എന്നത് ദുഃഖം ഉണ്ടാക്കുന്നുവെന്നും കെ സുധാകരൻ വ്യക്തമാക്കി. വയനാടുമായുള്ള തന്റെ ബന്ധം തെരെഞ്ഞെടുപ്പിന് അതീതമാണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. പ്രതിസന്ധിഘട്ടത്തിൽ ചേർത്ത് പിടിച്ചവരാണ് വയനാട്ടുകാർ എന്നും രാഹുല്‍ ഓര്‍മിച്ചു. അതേ സമയം, […]

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അണ്ണാമലൈക്കെതിരെ വിമര്‍ശനം: തമിഴിസൈ സൗന്ദര്‍രാജനെ ശകാരിച്ച് അമിത് ഷാ

വിജയവാഡ: തമിഴ്‌നാട്ടിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയെ വിമര്‍ശിച്ച തമിഴിസൈ സൗന്ദര്‍രാജനെ താക്കീത് ചെയ്ത് അമിത് ഷാ. ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ചന്ദ്രബാബു നായിഡു സര്‍ക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് സംഭവം. അമിത്ഷായും വെങ്കയ്യനായിഡുവും സംസാരിച്ച് കൊണ്ടിരിക്കെ ഇവരെ അഭിവാദ്യം ചെയ്തുകൊണ്ട് അടുത്തേക്ക് വന്ന തമിഴിസൈ കൈകൂപ്പി അമിത് ഷായെ അഭിവാദനം ചെയ്തിരുന്നു. പിന്നീട് തൊട്ടടുത്തിരുന്ന ജെപി നദ്ദയെയും നിതിൻ ഗഡ്‌കരിയെയും അഭിവാദ്യം ചെയ്തു. ഈ സമയത്താണ് അമിത് ഷാ തമിഴിസൈയെ അടുത്തേക്ക് […]