#KERALA TALK

മാവേലിക്കരയില്‍ സിഎ അരുണ്‍കുമാറിന്റെ പേര് നിര്‍ദേശിച്ച്‌ സിപിഐ ജില്ലാ കൗണ്‍സില്‍

മാവേലിക്കരയില്‍ സി.എ അരുണ്‍ കുമാറിന്റെ പേര് നിര്‍ദേശിച്ച് സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സില്‍. ജില്ലാ എക്സിക്യൂട്ടീവും കൗണ്‍സിലും തീരുമാനിച്ച ലിസ്റ്റില്‍ അരുണ്‍ കുമാര്‍ ഒന്നാം പേരുകാരനാണ്. ജില്ലാ കമ്മറ്റി അംഗം എം സി സിദ്ധാര്‍ത്ഥന്‍, എഐവൈഎഫ് നേതാവ് എം സി സന്തോഷ് കുമാര്‍ എന്നിവരുടെ പേരുകളും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അരുണ്‍ കുമാര്‍ തന്നെ സ്ഥാനാര്‍ത്ഥി ആകണമെന്നാണ് ജില്ലാ കൗണ്‍സിലില്‍ പൊതുആവശ്യമുയര്‍ന്നത്. സ്ഥാനാര്‍ത്ഥിയായി ആലപ്പുഴക്കാരന്‍ വേണമെന്നും ജില്ലാ കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നു. അരുണിനെ മാവേലിക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആസൂത്രിത നീക്കം നടന്നുവെന്ന് നേരത്തെ ഒരു വിഭാഗം ആരോപിച്ചിരുന്നു. അരുണ്‍കുമാര്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കൃഷിമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ആസൂത്രണം നടന്നതെന്നായിരുന്നു ആക്ഷേപം.

അതേസമയം, നേരത്തെ മാവേലിക്കര മണ്ഡലത്തിലെ സി എ അരുണ്‍ കുമാറിന്റെ പേരാണ് സിപിഐ കോട്ടയം ജില്ലാ കൗണ്‍സിലിന്റെ പാനല്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കോട്ടയം കൗണ്‍സില്‍ അംഗീകരിച്ച മൂന്നംഗ പട്ടികയില്‍ അരുണിന്റെ പേരില്ലായിരുന്നു. ചിറ്റയം ഗോപകുമാര്‍, കെ അജിത്, ചെങ്ങറ സുരേന്ദ്രന്‍ എന്നിവരാണ് പാനലിലുള്ളത്. അരുണിന്റെ പേര് ചേര്‍ക്കണമെന്ന് രണ്ട് പേര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വേണമെങ്കില്‍ നാലാം പേരായി ചേര്‍ക്കാമെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.

 

Leave a comment

Your email address will not be published. Required fields are marked *