#KERALA TALK

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിക്കാന്‍ ട്വന്റി-20

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കാന്‍ ട്വന്റി-20യും. എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ ട്വന്റി- 20 മത്സരിക്കും. ട്വന്റി-20 പ്രസിഡന്റ് സാബു എം. ജേക്കബ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചാലക്കുടിയില്‍ അഡ്വ. ചാര്‍ലി പോളാണ് ട്വന്റി- 20 സ്ഥാനാര്‍ഥി. എറണാകുളത്ത് അഡ്വ. ആന്റണി ജൂഡി മത്സരിക്കും. കിഴക്കമ്പലത്ത് നടന്ന ട്വന്റി- 20 മഹാസംഗമത്തിലായിരുന്നു പ്രഖ്യാപനം. എം.പിമാര്‍ക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അതിന് ട്വന്റി- 20ക്ക് രണ്ട് എം.പിമാരെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a comment

Your email address will not be published. Required fields are marked *