#KERALA TALK

കുടിപ്പിച്ച് കിടത്തുന്ന സര്‍ക്കാര്‍.. കണക്കുകള്‍ ഞെട്ടിക്കും

സംസ്ഥാനത്ത് കഴിഞ്ഞ എട്ട് വർഷത്തിനിടെ ബാർ ഹോട്ടലുകളുടെ എണ്ണത്തില്‍ 2662 ശതമാനം വർധനവ്. 2016ല്‍ ബാർ ഹോട്ടലുകളുടെ എണ്ണം കേവലം 29 മാത്രമായിരുന്നു. നിലവില്‍ പ്രവർത്തനക്ഷമമായിട്ടുള്ള 801 ബാർ ഹോട്ടലുകളാണുള്ളത്. സംസ്ഥാന സർക്കാർ മദ്യനയം പരിഷ്കരിച്ചതിന് ശേഷമാണ് ഉയർച്ച. രണ്ടാം പിണറായി വിജയന്‍ സർക്കാരിന്റെ കാലത്ത് ഇതുവരെ 97 പുതിയ ലൈസന്‍സുകളാണ് നല്‍കിയിട്ടുള്ളത്. 97 എണ്ണത്തില്‍ 53 ശതമാനവും തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിലാണ്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 200 പുതിയ ലൈസെന്‍സുകളാണ് നല്‍കിയത്. സർക്കാരിന്റെ കലാവധി അവസാനിക്കുമ്പോള്‍ ബാർ ഹോട്ടലുകളുടെ എണ്ണം 671 ആയിരുന്നു. പുതുക്കിയ ലൈസന്‍സ് ഉള്‍പ്പെടെയാണിത്.

ടൂറിസത്തിന് പേരുകേട്ട ജില്ലകളായ വയനാട്, ഇടുക്കി എന്നീ ജില്ലകളില്‍ ബാർ ഹോട്ടലുകളുടെ എണ്ണം താരതമ്യേന കുറവാണ്. ഇടുക്കി (2), മലപ്പുറം (2), കണ്ണൂർ (4), വയനാട് (5), കോഴിക്കോട് (5) എന്നിങ്ങനെയാണ് കഴിഞ്ഞ രണ്ടരവർഷത്തെ കണക്കുകള്‍. വയനാട്ടിലും ഇടുക്കിയും പ്രവൃത്തി ദിവസങ്ങളില്‍ കച്ചവടം കുറവായതാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *