#KERALA TALK

സിദ്ധാര്‍ത്ഥിന്റെ മരണം: എസ് എഫ് ഐ നേതാക്കളുള്‍പ്പെടെ 12 പേര്‍ ഒളിവില്‍

പൂക്കോട് വെറ്റിനറി സര്‍വകലാശാല സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പ്രതിപ്പട്ടിക വലുതാകുമെന്ന് പൊലീസ്. ഇതുവരെയുള്ള അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത് പ്രകാരമാണ്് പ്രതിപ്പട്ടിക നീളുമെന്ന് പൊലീസ് വ്യക്തമാക്കുന്നത്.

കോളേജില്‍ സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിച്ച സംഭവത്തില്‍ 18 പ്രതികള്‍ ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതില്‍ 6 പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. എസ് എഫ് ഐ നേതാക്കളുള്‍പ്പെടെ 12 പേര്‍ ഇപ്പോഴും ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി.

സിദ്ധാര്‍ഥ് ക്രൂര മര്‍ദനത്തിന് ഇരയായെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉളളത്. ശരീരത്തില്‍ മൂന്നു ദിവസം വരെ പഴക്കമുള്ള പരിക്കുകള്‍ ഉണ്ടെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട് ശരീരത്തിലാകെ മര്‍ദനത്തിന്റെ പാടുകളുണ്ട്.

എന്നാല്‍, തൂങ്ങി മരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉളളത്. കഴിഞ്ഞ പതിനെട്ടിന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതിനിടെ സിദ്ധാര്‍ത്ഥിനെ കോളേജിലെ എസ് എഫ് ഐ നേതാക്കള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് അച്ഛന്‍ ജയപ്രകാശ് ആരോപണം ഉന്നയിച്ചു.

 

Leave a comment

Your email address will not be published. Required fields are marked *