#KERALA TALK

കേരളത്തില്‍ കാട്ടാനകള്‍ പെരുകുന്നു

കഴിഞ്ഞ 25 വര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകള്‍ 63 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍. ആകെ ഇന്ത്യയില്‍ ഈ നിരക്ക് 17.2 ശതമാനമാണ്. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ (സി.സി.ഇ.), സേവ് വെസ്റ്റേണ്‍ ഘട്ട്‌സ് പീപ്പിള്‍ ഫൗണ്ടേഷന്‍ (എസ്.ഡബ്ല്യു.ജി.പി.എഫ്.), രാഷ്ട്രീയ കിസാന്‍ മഹാസംഘ് (ആര്‍.കെ.എം.എസ്.) എന്നീ സംഘടനകള്‍ ചേര്‍ന്നാണു പഠനം നടത്തിയത്. ഈ കണക്കുകള്‍ എം.പി.മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കു കൈമാറിയിട്ടുണ്ട്.

29.11 ശതമാനം മാത്രമാണ് കേരളത്തിലെ ആകെ ഭൂമിയുടെ വനവിസ്തൃതി. വന്യജീവികള്‍ പെരുകുമ്പോള്‍ അവ ഇരതേടിയും ഭക്ഷണം തേടിയും പുറത്തേക്കിറങ്ങുന്നതോടെ ഇവയുടെ അക്രമത്തില്‍ കൊല്ലപ്പെടുന്നവരുടേയും പരിക്കേല്‍ക്കുന്നവരുടേയും എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. ഇവ ജനവാസമേഖലകളിലേക്കു വരുന്നതിനുള്ള പ്രധാനകാരണം അവയുടെ പെരുപ്പമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. വെറും 124 ഫോറസ്റ്റ് സ്‌റ്റേഷനുകളുള്ള നമ്മുടെ വനസംരക്ഷണ സേനക്ക് ഈ പെരുപ്പത്തെ നിയന്ത്രിക്കാനോ സംരക്ഷിക്കാനോ കഴിയുന്നില്ലെന്നതാണ് സത്യം.

സംസ്ഥാനം വര്‍ധന (ശതമാനത്തില്‍)

കേരളം 63

തമിഴ്‌നാട് 20

കര്‍ണാടക 10

അസം 3.5

ആനകളുടെ വനത്തിലെ വിഹാരപരിധി (ചതുരശ്ര കിലോമീറ്ററില്‍)

സംസ്ഥാനം ഒരാനയ്ക്കുള്ള വിഹാരപരിധി

കേരളം 1.70

ഝാര്‍ഖണ്ഡ് 33.80

ഒഡിഷ 22.40

മേഘാലയ 8.44

തമിഴ്‌നാട് 6.35

കര്‍ണാടക 3.73

അസം 3.50

 

Leave a comment

Your email address will not be published. Required fields are marked *