#KERALA TALK

ഗവർണർക്കെതിരെ പുറത്തായ വി.സിമാർ കോടതിയിലേക്ക്

ഗവർണറുടെ അച്ചടക്ക നടപടിക്കെതിരെ നിയമപരമായ സാധ്യതകൾ തേടി കാലിക്കറ്റ് – സംസ്കൃത സർവകലാശാല വി സിമാർ. ചാൻസലറുടെ നടപടി ചോദ്യം ചെയ്ത് ഇരുവരും ഹൈക്കോടതിയെ സമീപിച്ചേക്കും. ഡിജിറ്റൽ – ഓപ്പൺ സർവകലാശാലകളിലെ വി സി മാരുടെ കാര്യത്തിൽ യു ജി സിയുടെ കത്ത് കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കാനാണ് രാജ് ഭവന്റെ നീക്കം.

കാലിക്കറ്റ് – സംസ്കൃത സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ പുറത്താക്കിയ ​ഗവർണറുടെ നടപടി അപ്രതീക്ഷിതമാക്കത്ത് കൊണ്ട് തന്നെ നടപടി നേരിട്ട വി സി മാർ നിയമപരമായി നീങ്ങുമെന്ന് ആണ് വിവരം. ഉത്തരവ് പുറത്തിറക്കിയെങ്കിലും ഉടൻ ഇവരെ നീക്കം ചെയ്യാൻ കഴിയില്ല. കോടതിയിൽ അപ്പീൽ ഫയൽ ചെയ്യാൻ സമയം അനുവ​ദിക്കണമെന്നും 10 ദിവസം കഴിഞ്ഞ് മാത്രമേ ഉത്തരവ് നടപ്പിലാക്കാൻ പാടുള്ളൂ എന്നും ഹൈക്കോടതി വിധിയിലുണ്ട്. ഈ സമയത്തിനകം ഡിവിഷൻ ബെഞ്ചിൽ നിന്ന് സ്റ്റേ വാങ്ങാനാവും വി സി മാരുടെ ശ്രമം

 

Leave a comment

Your email address will not be published. Required fields are marked *