#KERALA TALK

മോദി ഇന്ന് പത്തനംതിട്ടയില്‍: കന്യാകുമാരിയിലും യോഗം

അനില്‍ ആന്റണിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് പത്തനംതിട്ടയില്‍ എത്തുന്നു. രാവിലെ 11 മണിയോട് കൂടെ അദ്ദേഹം ജില്ലയിലെത്തും. ജില്ലാ സ്റ്റേഡിയത്തിലെ പൊതുസമ്മേളന വേദിയിലേക്ക് റോഡ് മാര്‍ഗം പ്രധാനമന്ത്രി എത്തിച്ചേരം.

അനില്‍ ആന്റണിക്ക് പുറമേ മറ്റ് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും പൊതുവേദിയില്‍ സന്നിഹിതരായിരിക്കും . ആറ്റിങ്ങലില്‍ മത്സരിക്കുന്ന കേന്ദ്രമന്ത്രി വി. മുരളീധരന്‍, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവഡേക്കര്‍ അടക്കമുള്ളവരും സമ്മേളന വേദിയിലുണ്ടാകും. പത്തനംതിട്ടയിലെ പ്രചാരണത്തിന് ശേഷം കൊച്ചിയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്നും കന്യാകുമാരിയിലേക്ക് തിരിക്കും. ഇന്ന് കന്യാകുമാരിയിലും പ്രധാനമന്ത്രി പ്രചാരണത്തിനായി എത്തുന്നുണ്ട്.

Leave a comment

Your email address will not be published. Required fields are marked *