#KERALA TALK

കോട്ടയത്ത് തുഷാര്‍ തുഷാര്‍, ഇടുക്കിയില്‍ സംഗീത വിശ്വനാഥ്; ബിഡിജെഎസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിഡിജെഎസ്. വാര്‍ത്താസമ്മേളനത്തില്‍ ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് സ്ഥാനാര്‍ത്ഥികളുടെ പേര് പ്രഖ്യാപിച്ചത്. കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും.

ഇടുക്കിയില്‍ അഡ്വ. സംഗീത വിശ്വനാഥ് മത്സരിക്കും. കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഗീത ഇവിടെ നിന്നും ജനവിധി തേടിയിരുന്നു. നാളെ മുതല്‍ സംഗീത വിശ്വനാഥ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിക്കും. 18 നാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ കോട്ടയത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുക.

നാല് സ്ഥാനാര്‍ത്ഥികളെയാണ് ബിഡിജെഎസ് മത്സരിപ്പിക്കുന്നത്. നേരത്തെ ചാലക്കുടിയില്‍ നിന്നും കെ.എ ഉണ്ണികൃഷ്ണനും, മാവേലിക്കരയില്‍ നിന്നും ബൈജു കലാശാലയും മത്സരിക്കുമെന്ന് പാര്‍ട്ടി അറിയിച്ചിരുന്നു. ഇവര്‍ രണ്ട് പേരും നിലവില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ഇന്നലെ ബിഡിജെഎസ് സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ഇതിലാണ്് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്.

 

Leave a comment

Your email address will not be published. Required fields are marked *