#KERALA TALK

പത്മജ ഉദ്ഘാടകയായി; വേദിയില്‍ പ്രതിഷേധിച്ച് പദ്മനാഭന്‍

എന്‍.ഡി.എ. കാസര്‍കോട് മണ്ഡലം പ്രചാരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനച്ചടങ്ങില്‍ പത്മജ വേണുഗോപാല്‍ നിലവിളക്ക് കൊളുത്തുമ്പോള്‍ വേദിയില്‍ അകന്നിരുന്ന് ബി.ജെ.പി. ദേശീയ കൗണ്‍സില്‍ അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ സി.കെ.പദ്മനാഭന്‍.

വേദിയിലുണ്ടായിരുന്ന സ്ഥാനാര്‍ഥി എം.എല്‍. അശ്വിനി, ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത്, സംസ്ഥാന സമിതിയംഗം എം.നാരായണ ഭട്ട്, മേഖലാ ജനറല്‍ സെക്രട്ടറി പി.സുരേഷ് കുമാര്‍ ഷെട്ടി, ദേശീയ കൗണ്‍സില്‍ അംഗങ്ങളായ പ്രമീളാ സി. നായിക്, എം.സഞ്ജീവ ഷെട്ടി, ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡന്റ് ഗണേഷ് പാറക്കട്ട ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിളക്കിനരികിലേക്ക് എത്തിയെങ്കിലും പദ്മനാഭന്‍ വന്നില്ല.

ചടങ്ങിന്റെ ഉദ്ഘാടകനാണെന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നും സംഘടനയാകുമ്പോള്‍ ചില ചട്ടങ്ങളുണ്ടെന്നും അത് പാലിക്കാതിരിക്കുന്നത് ക്ഷീണമാകുമെന്നും പത്മനാഭന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ വിഷമമോ പ്രശ്‌നമോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടകയായി തീരുമാനിച്ചിരുന്നത് പത്മജ വേണുഗോപാലിനെ ആയിരുന്നെന്നും മുതിര്‍ന്ന നേതാവായ സി.കെ.പദ്മനാഭന്‍ മുഖ്യാതിഥിയായിരുന്നെന്നും മാറിയിരുന്നത് മറ്റൊരു ഉദ്ദേശ്യം വെച്ചായിരുന്നില്ലെന്നും രവീശതന്ത്രി കുണ്ടാര്‍ പ്രതികരിച്ചു.

 

 

Leave a comment

Your email address will not be published. Required fields are marked *