#KERALA TALK

മന്ത്രി കെ കൃഷ്ണന്‍കുട്ടിയും മാത്യു ടി തോമസും എന്‍ഡിഎ പോസ്റ്ററില്‍: ഞങ്ങളറിഞ്ഞില്ലെന്ന് നേതാക്കള്‍

കേരളത്തിലെ എല്‍ഡിഎഫിനെ വെട്ടിലാക്കി കര്‍ണാടകയിലെ എന്‍ഡിഎ പോസ്റ്റര്‍. പോസ്റ്ററില്‍ എല്‍ഡിഎഫ് മന്ത്രിയും നേതാക്കളുമാണുള്ളത്. കേരളത്തില്‍ എല്‍ഡിഎഫ് മുന്നണിയിലുളള ജെഡിഎസിന്റെ സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസിന്റെയും മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെയും ചിത്രങ്ങളാണ് കര്‍ണാടകയിലെ ബിജെപിയുടെ പോസ്റ്ററിലുളളത്.

ബെംഗളുരു റൂറലില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ദേവഗൗഡയുടെ മരുമകന്‍ ഡോ. മഞ്ജുനാഥയ്ക്ക് സ്വീകരണം നല്‍കുന്നുവെന്ന പോസ്റ്ററിലാണ് എല്‍ഡിഎഫ് നേതാക്കളുടെ ചിത്രങ്ങളുള്ളത്. ജെഡിഎസിന്റെ സേവാദള്‍ നേതാവ് ബസവരാജാണ് പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. ജെഡിഎസ് ദേശീയ തലത്തില്‍ എന്‍ഡിഎക്ക് ഒപ്പമാണെങ്കിലും കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പമാണ്.

വ്യാഴാഴ്ച ബെംഗളുരുവിലെ റെയില്‍വേ ലേ ഔട്ടില്‍ നടത്തിയ പരിപാടിയുടെ പോസ്റ്ററില്‍ ആയിരുന്നു കേരളത്തിലെ ജെഡിഎസ് നേതാക്കളുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നത്. എന്നാല്‍ പരിപാടി നടത്തിയപ്പോള്‍ സ്റ്റേജില്‍ ഇവരുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നില്ല. ഇത് സേവാദള്‍ സ്വന്തം നിലയ്ക്ക് ഇറക്കിയ പോസ്റ്റര്‍ ആണെന്നും പാര്‍ട്ടിക്ക് ബന്ധമില്ലെന്നുമാണ് ബിജെപി പ്രതികരിച്ചത്. സംഭവത്തിന് പിന്നില്‍ എതിര്‍ ചേരിയാണെന്നാണ് കേരള ഘടകത്തിന്റെ വിശദീകരണം.

Leave a comment

Your email address will not be published. Required fields are marked *