#KERALA TALK #Trending Talk

‘രാഹുൽ ഗാന്ധി അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താത്തത് മുസ്ലിം മതമൗലികവാദികളെ ഭയന്ന്’; കെ.സുരേന്ദ്രൻ

കൽപ്പറ്റ: രാഹുൽ ഗാന്ധി അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താത്തത് മുസ്ലിം മതമൗലികവാദികളെ പേടിച്ചിട്ടാണെന്ന് കെ.സുരേന്ദ്രൻ. വയനാട്ടിലുള്ള രാമഭക്തർ ചോദിക്കുന്നത് എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി അയോദ്ധ്യയിൽ മാത്രം പോകാത്തതെന്നാണ്. രാഹുൽ ഗാന്ധിയുടെ മതേതരത്വം വൺ സൈഡഡ് അല്ലെങ്കിൽ അദ്ദേഹം അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും പോകുമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും ആണ് രാഹുൽഗാന്ധിയുടെ ഇവിടുത്തെ പ്രചാരകർ. ഇവരെ ഭയന്നാണ് രാഹുൽ അയോദ്ധ്യയിൽ പോകാത്തത്. വയനാട്ടിലെ തെരഞ്ഞെടുപ്പ് കഴിയുന്ന ഏപ്രിൽ 26 ന് ശേഷം അദ്ദേഹം അയോദ്ധ്യയിൽ പോകുമായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

അതേ സമയം ഡി രാജയും രാഹുൽ ഗാന്ധിയും കെട്ടിപ്പിടിക്കുന്ന ചിത്രമാണ് ഇന്ന് പത്രത്തിലെന്നും ഡൽഹിയിൽ കെട്ടിപ്പിടുത്തവും വയനാട്ടിൽ മത്സരവും എങ്ങനെയാണ് സാധ്യമാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. വിചിത്രമായ മത്സരമാണ് വയനാട്ടിൽ നടക്കുന്നതെന്നും സുരേന്ദ്രൻ പരിഹാസിച്ചു.

Leave a comment

Your email address will not be published. Required fields are marked *