#KERALA TALK

പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും കുറ്റപ്പെടുത്തി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഗീവർഗീസ് കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ജനങ്ങൾക്ക് എല്ലാം അറിയാമെന്നും ഇടതുപക്ഷം വിമർശനം ഉൾക്കൊള്ളുന്ന പ്രസ്ഥാനമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മാധ്യമങ്ങൾ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ താറടിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇടതു പക്ഷ രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുക എന്നതാണ് ഇതിന്റെ പിന്നിലുള്ള അജണ്ട. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും വാർത്താ സമ്മേളനത്തിൽ ഉപയോഗിച്ചത് നിഘണ്ടുവിൽ പോലും വെക്കാൻ പറ്റാത്ത പദമാണെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

Leave a comment

Your email address will not be published. Required fields are marked *