#KERALA TALK

ടൂറിസ്റ്റ് ബസുകൾക്ക് കളറടിക്കും, വെല്ലുവിളിയുമായി യുവജന നേതാവ്

കൊല്ലം: ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റുമെന്ന് വെല്ലുവിളിച്ച് ഗതാഗത മന്ത്രിയുടെ പാർട്ടിയുടെ യുവജന വിഭാഗം നേതാവ്. കേരള യൂത്ത് ഫ്രണ്ട് (ബി) കൊല്ലം ജില്ലാ പ്രസിഡന്‍റ് രാജേഷ് കുമാർ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ അയച്ച ശബ്ദ സന്ദേശമാണ് പുറത്തായത്. ഗണേഷ് കുമാർ മന്ത്രി സ്ഥാനം ഒഴിയും മുമ്പ് കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് കളറടിച്ചിരിക്കുമെന്നാണ് വെല്ലുവിളി. വാട്സ് ആപ്പ് ഗ്രൂപ്പില്‍ രാജേഷ് കുമാര്‍ അയച്ച ഓ‍ഡിയോ സന്ദേശമാണ് പ്രചരിച്ചിക്കുന്നത്.

കളര്‍ വരുമെന്ന് പറഞ്ഞാല്‍ അത് വന്നിരിക്കും, ഒരു മാറ്റവുമില്ലെന്നും ഗണേഷ് കുമാര്‍ മന്ത്രി സ്ഥാനം ഒഴിയും മുമ്പ് കേരളത്തിലെ ടൂറിസ്റ്റ് ബസുകള്‍ക്ക് കളറടിച്ചിരിക്കുമെന്നുമാണ് നേതാവ് പറയുന്നത്. നിലവില്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് ബാധകമായ വെള്ള നിറത്തിലുള്ള കളര്‍ കോഡ് നിയമത്തില്‍ മാറ്റം വരുത്താൻ ഗതാഗത വകുപ്പ് നീക്കം നടത്തുന്നതായി നേരത്തെ വാര്‍ത്ത പുറത്തുവന്നിരുന്നു.

ഇതിനുപിന്നാലെയാണിപ്പോള്‍ ഗതാഗത മന്ത്രിയുടെ പാര്‍ട്ടിയിലെ യുവജന നേതാവിന്‍റെ ഓ‍ഡിയോ സന്ദേശവും പുറത്തുവന്നിരിക്കുന്നത്. അതേസമയം, ഓ‍ഡിയോ വിവാദമായതോടെ ഇക്കാര്യത്തില്‍ വിശദീകരണവുമായി രാജേഷ് കുമാര്‍ രംഗത്തെത്തി. സുഹൃത്തുക്കൾക്ക് ഇടയിൽ പറഞ്ഞ കാര്യമാണെന്നും, പാർട്ടി നിലപാട് അല്ലെന്നുമാണ് രാജേഷ് കുമാറിന്‍റെ വിശദീകരണം. ബസിന്‍റെ കളർ മാറ്റണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും രാജേഷ് കുമാർ വിശദീകരിച്ചു.

Leave a comment

Your email address will not be published. Required fields are marked *