#Keralam

കൊന്നത് മികച്ച കലാകാരനെ.. കണ്ണീരിലാണ്ട് സിനിമാലോകവും സുഹൃത്തുക്കളും

റെയിൽവെയിലെ ജോലിക്കൊപ്പം തന്നെ കൊല്ലപ്പെട്ട ടി ടി ഇ വിനോദിന്റെ ഇഷ്ട മേഖലയായിരുന്നു സിനിമ.ജോലി തിരക്കുകൾക്കിടയിലും ചെറുതും വലുതുമായ നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.സിനിമ സ്വപ്നങ്ങളും പുതിയ വീട്ടിലെ ജീവിതവും ഒക്കെ ബാക്കിയാക്കിയാണ് വിനോദ് കടന്നുപോയത്.

സുഹൃത്തും സഹപാഠിയുമായിരുന്ന
സംവിധായകൻ ആഷിക് അബുവിന്റെ ഗ്യാങ്ങ്സ്റ്റർ എന്ന ചിത്രത്തിലൂടെയാണ് വിനോദ് തന്റെ സ്വപ്നമായ മേഖലയായ സിനിമയിലേക്ക് കാലെടുത്ത് വെക്കുന്നത്. ഗ്യാങ്സ്റ്ററിൽ മമ്മൂട്ടിയുടെ സംഘത്തിലെ പ്രധാനിയായിട്ടാണ് വിനോദ് വേഷമിട്ടത്. പിന്നീട് തുടരെ വലിയ സിനിമകളിലെ ചെറിയ വേഷങ്ങൾ വിനോദിനെ തേടിയെത്തി.വില്ലാളിവീരൻ, മംഗ്ലീഷ്, ഹൗ ഓൾഡ് ആർ യു, അച്ഛാദിൻ, പെരുച്ചാഴി , എന്നും എപ്പോഴും, വിശ്വാസം അതല്ലേ എല്ലാം, മിസ്റ്റർ ഫ്രോഡ്, ലൗ 24*7, വിക്രമാദിത്യൻ, പുലിമുരുകൻ, ഒപ്പം , ജോസഫ് തുടങ്ങി നിരവധി സിനിമകളിൽ വിനോദ് അഭിനയിച്ചിട്ടുണ്ട്.ചില ഷോർട്ട് ഫിലിമുകളിലും വേഷമിട്ടു.

ചെറുപ്പം മുതൽ കലാ പ്രവർത്തനങ്ങലോട് കൂടുതൽ അടുപ്പം കാണിച്ചിരുന്ന വിനോദ് വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ഛ് അടുപ്പക്കാരോട് പ്രതീക്ഷകൾ പങ്കുവെച്ചിരുന്നു.മഞ്ഞുമ്മലിൽ പുതുതായി പണിത വീട്ടിൽ കിടന്ന് കൊതി തീരും മുൻപാണ് അപ്രതീക്ഷിത വിയോഗം. ഇപ്പോഴും ആ യാഥാർഥ്യം ഉൾക്കൊള്ളാനായിട്ടില്ല അടുത്ത സുഹൃത്തുക്കൾക്ക്‌

Leave a comment

Your email address will not be published. Required fields are marked *