#Keralam

ഡിവൈഎഫ്ഐ ഇല്ലാതെ എന്ത് ആഘോഷം. പാനൂരില്‍ പെട്ട് സിപിഐഎം

പാനൂർ സ്ഫോടന കേസിലെ പ്രതികളുമായി ബന്ധമില്ലെന്ന സി പി ഐ എം വാദം പൊളിയുന്നു. മുഖ്യപ്രതിയടക്കം നാല് പേർ ഡി വൈ എഫ് ഐ ഭാരവാഹികളാണ്. മുഖ്യ ആസൂത്രകനെന്ന് പോലീസ് സംശയിക്കുന്ന ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി ഷിജാലിനായി തെരച്ചിൽ ഊർജ്ജിതമാക്കി. പാനൂർ സ്ഫോടന കേസിൽ ഇതുവരെ അറസ്റ്റിലായ 6 പേരിൽ മൂന്ന് പേരും ഡി വൈ എഫ് ഐ ഭാരവാഹികൾ. മീത്തലെ കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി അമൽ ബാബു,കടുങ്ങാപൊയിൽ യൂണിറ്റ് ജോ.സെക്രട്ടറി സായൂജ്, മീത്തലെ കുന്നോത്ത് പറമ്പ് യൂണിറ്റ് ജോ സെക്രട്ടറി അതുൽ എന്നിവർക്കാണ് ഡിവൈഎഫ്ഐ ഭാരവാഹിത്വമുള്ളത്. മേഖലയിലെ സി പി ഐഎം റെഡ് വാളണ്ടിയർ ടീമിൻറെ ക്യാപ്റ്റൻ കൂടിയാണ് അമൽ ബാബു. ബോംബ് നിർമ്മാണത്തിൻ്റെ മുഖ്യ ആസൂത്രകനെന്ന് പോലീസ് സംശയിക്കുന്ന ഷിജാൽ ഡി വൈ എഫ് ഐ കുന്നോത്ത്പറമ്പ് യൂണിറ്റ് സെക്രട്ടറിയാണ് ഇയാളെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലുളള അശ്വന്ത്സി ഐ ടി യു കല്ലിക്കണ്ടി യൂണിറ്റ് ഭാരവാഹിയാണ്. അറസ്റ്റിലായവരിൽ ഡി വൈ എഫ് ഐ ഭാരവാഹികൾ ഉണ്ടന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജും സ്ഥിരീകരിക്കുന്നു.

അതേസമയം മകനെ തള്ളിപ്പറഞ്ഞ് ബോംബ് നിർമ്മിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിനീഷിന്റെ പിതാവ് നാണു. സ്ഫോടനത്തിൽ കൊല്ലപ്പെട്ട  ഷെറിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തത് വിവാദമാക്കേണ്ടതില്ലെന്ന് കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനൻ പ്രതികരിച്ചു

 

 

Leave a comment

Your email address will not be published. Required fields are marked *