#Keralam

പാര്‍ട്ടി കൊന്നതാണ്.. ഞെട്ടിവിറച്ച് കേരളം

കായംകുളത്തെ സത്യന്‍ കൊലപാതക കേസില്‍ സിപിഎമ്മിനെ വെട്ടിലാക്കി പ്രാദേശിക നേതാവിന്‍റെ കത്ത്. സിപിഎം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകത്തിൽ പ്രതി ചേർത്തെന്നാണ് ജില്ലാ പഞ്ചായത്തംഗം കൂടിയായ ബാബു പ്രസാദിന്‍റെ ആരോപണം. സ്ഥാനം ഒഴിയുന്നുവെന്ന് കാണിച്ച് എം വി ഗോവിന്ദന്‍ നല്‍കിയ കത്തിലാണ് വെളിപ്പെടുത്തല്‍. വിഭാഗീയതയെ തുടര്‍ന്നാണ് ബിപിന്‍ അടക്കം മൂന്ന് നേതാക്കള്‍ കത്ത് നല്‍കിയത്.

മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിപിൻ സി ബാബുവാണ് രാജിക്കത്തിൽ കൊലപാതകത്തിലെ ഗൂഢാലോചന വെളിപ്പെടുത്തിയത്. കേസിൽ നിരപരാധിയായ തന്നെ പ്രതിയാക്കിയെന്നാണ് കത്തിലെ പരാമര്‍ശം. പത്തൊമ്പതാം വയസ്സിൽ 60 ദിവസം ജയിലിൽ കിടന്നുവെന്നും കത്തിലുണ്ട്. കേസിൽ പുനർ അന്വേഷണം നടത്തണമെന്നാണ് ബാബു പ്രസാദ് ആവശ്യപ്പെടുന്നത്. കേസിലെ പ്രതി തന്നെ വർഷങ്ങൾക്ക് ശേഷം ഗൂഢാലോചന നടന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. സിപിഎം  ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ വരെ കേസിൽ പ്രതികളാണ്. കേസിലെ പ്രതികൾ ഇപ്പോഴും ഔദ്യോഗിക നേതൃത്വത്തിന്റെ തലപ്പത്തുണ്ടെന്ന് ബാബു പ്രസാദ് ആരോപിക്കുന്നു.

2001 ലാണ് സത്യൻ കൊല ചെയ്യപ്പെട്ടത്. ഐഎന്‍ടിയുസി നേതാവും കോൺഗ്രസ് ഭാരവാഹിയുമായിരുന്നു കൊല്ലപ്പെട്ട സത്യൻ. കേസിലെ ആറ് പ്രതികളെയും 2006 ൽ കോടതി വെറുതെ വിട്ടിരുന്നു.

Leave a comment

Your email address will not be published. Required fields are marked *