#Keralam

തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ വീടുകയറി അടി… സംഭവം സിപിഐ വക

വയലാറില്‍ സിപിഐ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി തല്ലിയതായി പരാതി. ഗൃഹനാഥനെയും ഭാര്യയെയും വീട്ടില്‍ കയറി തല്ലിയെന്നാണ് പരാതി. മോഹനൻ കുട്ടി, ഭാര്യ ഉഷ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ഈ വീഡിയോയില്‍ അതിക്രമം നടക്കുന്നതായി കാണുന്നുണ്ട്. അസഭ്യവാക്കുകള്‍ വിളിക്കുന്നതും പരസ്പരം കയ്യേറ്റം ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്. എല്‍ഡിഎഫ് ബൂത്ത് കമ്മറ്റി ഓഫീസ് വീടിന്‍റെ ഗേറ്റിന് മുന്നിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്നാണ് മോഹനൻ കുട്ടിയുടെ വിശദീകരണം.

മോഹനൻ കുട്ടിയും ഉഷയും ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തലക്കിട്ട് ഇടിക്കുകയും, ചവിട്ടുകയും, കൈ പിടിച്ച് തിരിക്കുകയും, അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് ഇവര്‍ പറയുന്നത്.

Leave a comment

Your email address will not be published. Required fields are marked *