#Keralam

ബോംബ് ശേഖരിച്ച് കണ്ണൂര്‍.. തെരഞ്ഞെടുപ്പിന് ശേഷം എന്ത്..?

കണ്ണൂർ: കണ്ണൂരിൽ പോളിംഗ് ദിനം സംഘർഷത്തിന് സാധ്യതയെന്ന് യു ഡി എഫ്. ഇതിനാൽ കണ്ണൂരിലെ മുഴുവൻ പ്രശ്നബാധിത ബൂത്തുകളിലും കേന്ദ്രസേനയെ വിന്യസിക്കണമെന്ന് യു ഡി എഫ് ആവശ്യപ്പെട്ടു. മട്ടന്നൂരിൽ രണ്ട് ബക്കറ്റുകളിലായി സൂക്ഷിച്ച 9 സ്റ്റീൽ ബോംബുകൾ കണ്ടെടുത്ത പശ്ചാത്തലത്തിലാണ് യു ഡി എഫ് കേന്ദ്രസേന വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വരണാധികാരിയായ ജില്ലാ കളക്ടർക്ക് യു ഡി എഫ് കത്ത് നൽകിയിട്ടുണ്ട്.

അതേസമയം ഇന്നലെയാണ് മട്ടന്നൂർ കോളാരിയിൽ ഒൻപത് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തത്. സ്വകാര്യ വ്യക്തിയുടെ പാടത്താണ് രണ്ട് ബക്കറ്റിലായി സൂക്ഷിച്ച ബോംബുകൾ കണ്ടെത്തിയത്. വയലിൽ പുല്ലരിയാൻ പോയ സ്ത്രീ ബോംബുകൾ കണ്ട് നാട്ടുകാരെയും അവർ പൊലീസിലും അറിയിക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ഇവ നിർവീര്യമാക്കി. ആർ എസ് എസ് കേന്ദ്രത്തിലാണ് ബോംബ് പിടികൂടിയതെന്നും സമഗ്ര അന്വേഷണം വേണമെന്നും സി പി എം ആവശ്യപ്പെട്ടിരുന്നു.

Leave a comment

Your email address will not be published. Required fields are marked *