#Keralam

ആലുവയില്‍ തോക്കുകളും തിരകളും പിടികൂടി .. ഭീകരവാദ ബന്ധമോ..?

കൊച്ചി: ആലുവ മാഞ്ഞാലിയില്‍ തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. കുപ്രസിദ്ധ ഗുണ്ട റിയാസിന്റെ വീട്ടില്‍ നിന്നാണ് രണ്ടു തോക്കുകള്‍ പിടിച്ചെടുത്തത്. ഇരുപതോളം വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്. 9 ലക്ഷം രൂപയും പിടികൂടി. റിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

റൂറല്‍ എസ്പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് തോക്കുകള്‍ പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് റിയാസിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. റിയാസിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Leave a comment

Your email address will not be published. Required fields are marked *