#Keralam

വടകരയില്‍ പോണ്‍ വീഡിയോ വിവാദം… അഭിനേതാക്കള്‍ രാഷ്ട്രീയക്കാര്‍

കോഴിക്കോട്: കെ.എസ് ഹരിഹരന്‍റെ സ്ത്രീവിരുദ്ധ പരാമർശം ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണെന്ന് കെ.കെ.രമ എംഎൽഎ. പരാമർശം പാർട്ടി തള്ളിക്കളഞ്ഞത് മാതൃകാപരമാണെന്നും കെ.കെ.രമ. വടകരയിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം നാക്കു പിഴവായിരുന്നുവെന്നും ഖേദം പ്രകടിപ്പിക്കുന്നതായും ആർഎംപി നേതാവ് കെഎസ് ഹരിഹരൻ. തന്റെ പിഴവ് പാർട്ടി ഏറ്റെടുക്കേണ്ടതില്ല. കേസിനെ ഭയക്കുന്നില്ലെന്നും കേസ് കൊടുത്ത് ആരെയെങ്കിലും തകർക്കാമെന്ന് സി പി എം കരുതേണ്ടന്നും ഹരിഹരൻ.

വടകരയിലെ അശ്ലീല വീഡിയോ സംബന്ധിച്ച് സംസാരിക്കവെയാണ് ആർഎംപി നേതാവ് കെ.എസ് ഹരിഹരൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. മഞ്ജു വാര്യരുടെ പോൺ വീഡിയോ ആണെങ്കിൽ കേട്ടാൽ മനസ്സിലാകും. ശൈലജ ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ എന്നായിരുന്നു പരാമർശം. യുഡിഎഫ് – ആർഎംപിഐ വടകരയിൽ സംഘടിപ്പിച്ച ജനകീയ കാമ്പയിൻ പരിപാടിയിലായിരുന്നു പരാമർശം. വിവാദമായതിനു പിന്നാലെ ക്ഷമ ചോദിച്ചു ഹരിഹരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരുന്നു.

സ്ത്രീവിരുദ്ധ പരാമർശത്തെ തള്ളിയ കെകെ രമ പ്രസംഗത്തിൽ ഹരിഹരൻ ജാഗ്രത പാലിക്കണമായിരുന്നുവെന്നും വ്യക്തമാക്കി. അതേ സമയം ഹരിഹരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ റൂറൽ എസ്‌പിക്ക് ഉടൻ പരാതി നൽകും. സി പി എമ്മിന്റെ വർഗീയ പ്രചാരണത്തിനെതിരെ യുഡിഎഫ് വടകരയിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ വിവാദ പ്രസ്താവന.

പരിപാടി കഴിഞ്ഞപ്പോൾ തന്നെ ഹരിഹരനോട് പരാമർശം തിരുത്താൻ പറഞ്ഞിരുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഖേദ പ്രകടനം നടത്തിയ ഹരിഹരന്റെ നടപടി സ്വാഗതം ചെയ്യുന്നുവെന്നും സതീശൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും ഹരിഹരന്റെ പരാമർശത്തെ തള്ളി. ഹരിഹരന്റെ പ്രസ്‌താവന നൂറു ശതമാനം അനുചിതമാണ്. രാഷ്ട്രീയ വിയോജിപ്പ് രേഖപ്പെടുത്താം, പക്ഷേ ആക്ഷേപിക്കരുത്. ഹരിഹരൻ നിർവ്യാജം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഷാഫി വിശദീകരിച്ചു. എന്തൊക്കെ പറഞ്ഞ് ന്യായീകരിച്ചാലും ഹരിഹരനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് സിപിഎം തീരുമാനം.

 

Leave a comment

Your email address will not be published. Required fields are marked *