വേങ്ങൂരില്‍ മരണദേവന്റെ താണ്ഡവം… നിങ്ങളെവിടാണ് ആരോഗ്യമന്ത്രീ
![](https://wetalkmedia.in/wp-content/uploads/2024/05/Screenshot_2024-05-08-14-57-51-81_a23b203fd3aafc6dcb84e438dda678b6-991x564.jpg)
കൊച്ചി: എറണാകുളം ജില്ലയിലെ വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ ഇരുന്ന ഒരാൾ കൂടി മരണമടഞ്ഞു. വേങ്ങൂർ പതിനൊന്നാം വാർഡിൽ ഉൾപ്പെടുന്ന ചൂരത്തോട് കരിയാംപുറത്ത് വീട്ടിൽ കാർത്യായനി (51) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവെയാണ് മരണം സംഭവിച്ചത്.