#Keralam

കൊടകര കള്ളപ്പണക്കേസ് ആവിയായി… നിര്‍ണ്ണായകമായത് ഇഡി നിലപാട്

കൊച്ചി: കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ അന്വേഷണം വേഗത്തിലാക്കണമെന്ന ഹര്‍ജി കേരള ഹൈക്കോടതി തള്ളി. കേസിൽ അന്വേഷണം തുടരുകയാണെന്ന ഇഡിയുടെ മറുപടി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. സ്വകാര്യ ഹർജിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നും  ഇഡി കോടതിക്ക് നൽകിയ മറുപടിയിൽ വിമര്‍ശിച്ചിരുന്നു.

കൊടകര കുഴൽപ്പണ കേസിൽ ഇഡി ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും കേരള പൊലീസ് കൈമാറിയിട്ടുണ്ടെന്ന് നേരത്തെ തന്നെ കേരള പൊലീസ് വ്യക്തമാക്കിയിരുന്നു. കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും പലതവണ ആവശ്യപ്പെട്ടിട്ടും കേരള പൊലീസ് നല്‍കിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റിൽ പറഞ്ഞതിന് പിന്നാലെയാണ് കേരളാ പൊലീസ് നിലപാട് വ്യക്തമാക്കിയത്. പാർലമെന്‍റില്‍ ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിനാണ് ധനമന്ത്രാലയം ഇക്കാര്യം മറുപടിയായി പറഞ്ഞത്. കള്ളപ്പണക്കേസില്‍ പരാതികളുടെ അടിസ്ഥാനത്തില്‍ ഇഡി നടത്തുന്ന അന്വേഷണം തുടരുകയാണെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രിപങ്കജ് ചൗധരി അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *