#Keralam

ഗൂഗിൾ മാപ്പ് പറ്റിച്ചു; കോട്ടയത്ത് കാർ തോട്ടിലേക്ക് മറിഞ്ഞു

കോട്ടയം: ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു കാർ തോട്ടിലേക്ക് മറിഞ്ഞു. കോട്ടയം കുറുപ്പന്തറയിൽ പുലർച്ചെ 3 മണിക്കാണ് സംഭവം. ഹൈദരാബാദ് സ്വദേശികളായ വിനോദ സഞ്ചാരികളാണ് കാറിലുണ്ടായിരുന്നത്. സ്ഥലത്തെ കുറിച്ചുള്ള ധാരണക്കുറവ് കാരണം ഗൂഗിൾ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുകയായിരുന്നു. കാറിലുണ്ടായിരുന്ന ആർക്കും സാരമായ പരിക്കുകളില്ല. മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് യാത്രചെയ്യുന്നതിനിടയിലാണ് കാറ് തോട്ടിലേക്ക് മറിഞ്ഞത്.

കറുത്ത നിറത്തിലുള്ള ഫോർഡ് എൻഡവർ കാറാണ് തോട്ടിലേക്ക് മറിഞ്ഞത്. മുഴുവനായും വെള്ളത്തിൽ മുങ്ങിയ കാറ് പൂർവസ്ഥിതിയിലാക്കി സഞ്ചാരയോഗ്യമാക്കാൻ ഒരുപാട് ബുദ്ധിമുട്ടുണ്ട്. ആദ്യമായി കേരളത്തിലേക്ക് വന്ന ഹൈദരാബാദ് സ്വദേശികളായ വിനോദ സഞ്ചാരികൾ ഇനി കാർ എങ്ങനെ തിരിച്ചുകൊണ്ടുപോകുമെന്ന ആശങ്കയിലാണ്.

 

Leave a comment

Your email address will not be published. Required fields are marked *