#Keralam

കാറിൽ സ്വിമ്മിങ് പൂൾ ഉണ്ടാക്കി യൂട്യൂബർ: സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കി ആർടിഒ

ആലപ്പുഴ : കാറിനകത്ത് വെള്ളം നിറച്ച് സ്വിമ്മിങ് പൂൾ ആക്കി വാഹനമോടിച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടിയുമായി ഗതാഗത വകുപ്പ്. സഞ്ജുവിന്റെ വാഹനം ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് ആർടിഒ പിടിച്ചെടുത്തു. ഫഹദ് ഫാസിൽ നായകനായ ആവേശം സിനിമയിലെ രംഗം അനുകരിച്ചായിരുന്നു സഞ്ജു ടെക്കിയും സുഹൃത്തുക്കളും കാറിൽ വെള്ളം നിറച്ച് വണ്ടിയോടിച്ചത്. കാറിനകത്ത് നീന്തി കുളിക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്തിരുന്നു.

കാറിനകത്ത് ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടി ഇതിലേക്ക് വെള്ളം നിറച്ചാണ് കാറിനകത്ത് സ്വിമ്മിങ് പൂൾ ഉണ്ടാക്കിയത്. വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ആർടിഒ കേസ് എടുത്തത്. തുടർന്നാണ് എൻഫോഴ്‌സ്‌മെന്റ് ആർടിഒ വാഹനം പിടിച്ചെടുത്തത്. ഇതിന് പിന്നാലെ കാർ ഉടമയുടെയും ഡ്രൈവറുടെയും ലൈസൻസ് ആർടിഒ റദ്ദാക്കി.

ഒരാഴ്ച മുമ്പാണ് സഞ്ജുവിന്റെ ‘ടെക്കി വ്‌ളോഗ്സ്’ എന്ന യൂട്യൂബ് ചാനലിൽ കാറിൽ വെള്ളം നിറച്ച് യാത്ര ചെയ്യുന്ന വീഡിയോ പബ്ലിഷ് ചെയ്തത്. ദേശീയ പാതയിലൂടെ ഉൾപ്പെടെയാണ് സഞ്ജുവും സംഘവും വാഹനം ഓടിച്ചത്.

യാത്രക്കിടെ വാഹനത്തിന്റെ എയർബാഗ് പുറത്തുവരികയും ടയറുകൾക്ക് കേടുപാടുകള് വരികയും ചെയ്തിരുന്നു. തുടർന്നാണ് റോഡിലേക്ക് വെള്ളം ഒഴുക്കി വിടുകയായിരുന്നു. മൂന്ന് ലക്ഷത്തോളം പേരാണ് വീഡിയോ യൂട്യൂബ് ചാനലിൽ കണ്ടിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *