#Keralam

കോട്ടയത്തെ തോൽവിയിൽ സിപിഎമ്മിനെ പഴിചാരി കേരള കോൺഗ്രസ്‌ എം

കോട്ടയം : കോട്ടയത്തെ പരാജയത്തിന് സിപിഎമ്മിനെ പഴിചാരി കേരള കോൺഗ്രസ്‌ എം.തുഷാർ വെള്ളാപ്പള്ളി മത്സരത്തിനിറങ്ങിയതോടെ സിപിഎം വോട്ടുകൾ ബിഡിജെഎസിലേക്ക് പോയതായാണ് വിലയിരുത്തൽ. ശക്തി കേന്ദ്രങ്ങളായ പാലായിലും കടുത്തുരുത്തിയിലും യുഡിഎഫ് ലീഡ് പകുതിയാക്കി കുറച്ചെങ്കിലും എല്ലായിടത്തും ഉണ്ടായ എൻഡിഎ മുന്നേറ്റം കേരള കോൺഗ്രസ് എമ്മിന് തിരിച്ചടിയായി.

തുഷാർ വെള്ളാപ്പള്ളി മത്സരത്തിനിറങ്ങിയാൽ സംഭവിക്കുമെന്ന് കേരള കോൺഗ്രസ് എം ഭയപ്പെട്ടത് തന്നെ കോട്ടയത്ത് സംഭവിച്ചു.. കഴിഞ്ഞതവണത്തെതിൽ നിന്ന് അധികമായി വൈക്കത്ത് 6000 വോട്ടുകൾ… പാലാ ഒഴികെ മറ്റെല്ലാ നിയമസഭാ മണ്ഡലങ്ങളിലും 4000 മുതൽ 6000 വരെ വോട്ടുകൾ അധികമായി നേടി.. സിപിഎം ശക്തികേന്ദ്രങ്ങളായ പഞ്ചായത്തുകളിൽ എല്ലാം ബിഡിജെഎസിലേക്ക് ഒഴുകിയ വോട്ടെണ്ണം കണ്ട അമ്പരപ്പിലാണ് ഇടതുപക്ഷം..സിപിഎമ്മിന്റെ സ്ഥാനാർഥിയായി വി എൻ വാസവൻ മത്സരിച്ച് 9610 വോട്ടുകളുടെ ലീഡ് നേടിയ വൈക്കത്ത് ഇടതുപക്ഷത്തിന്റെ ലീഡ് പകുതിയായി കുറഞ്ഞു.. പാലായിലും കടുത്തുരുത്തിയിലും യുഡിഎഫ് ലീഡ് കുറച്ചെങ്കിലും ഏറ്റുമാനൂരിൽ അടിതെറ്റി വീണു.. ബിജെപിക്ക് കിട്ടിയിരുന്ന എൻഎസ്എസ് വോട്ടുകൾ ഇത്തവണ യുഡിഎഫിലേക്ക് ഒഴികിയതോടെ ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചതിലും കടന്നതായും വിലയിരുത്തൽ.. പിറവത്തും പുതുപ്പള്ളിയിലും കോട്ടയത്തും ഏറ്റുമാനൂരിലും യുഡിഎഫ് ലീഡ് ഉയർത്തി.കോട്ടയത്തെ പരാജയം പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ രാജ്യസഭാ സീറ്റിന് വിലങ്ങുതടിയാകുമോ എന്നും പാർട്ടി ഭയപ്പെടുന്നു.. ഏറെ സാധ്യതയുണ്ടായിരുന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലം നിഷേധിക്കപ്പെട്ട കേരള കോൺഗ്രസ് എം എൽഡിഎഫിൽ നിലപാട് കടുപ്പിച്ച് മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്

Leave a comment

Your email address will not be published. Required fields are marked *