#Keralam

അനാവശ്യമായി സിപിഎം ആളുകളുടെ മേലെ ചെളി വാരി എറിയുന്നുവെന്ന് തിരുവഞ്ചൂര്‍

കോട്ടയം: ബാർ കോഴ ആരോപണത്തിൽ സാമ്പത്തിക ഇടപാട് അന്വേഷിക്കാതെ സംസ്ഥാന സർക്കാർ ആവശ്യമില്ലാത്ത തലത്തിലേക്ക് അന്വേഷണം മാറ്റുകയാണെന്ന് കോൺഗ്രസ് നേതാവും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. മകനെ ബാർ കോഴയിൽ പെടുത്താൻ ശ്രമിക്കുകയാണ്. അതിനുള്ള മറുപടി മകൻ പറഞ്ഞിട്ടുണ്ട്. ആവശ്യമില്ലാതെ സിപിഎം ആളുകളുടെ മേൽ ചെളി വാരി എറിയുകയാണ്. ബാർ ഉടമകളുടെ ഇടുക്കി പ്രസിഡന്റ്‌ അനുമോൻ കോട്ടയത്തെ ഒരു സിപിഎം നേതാവിന്റെ ബന്ധുവാണ്. തന്റെ മകൻ അർജുന് ആ സംഘടനയുമായോ വാട്സ്ആപ്പ് ഗ്രൂപ്പുമായോ ഒരു ബന്ധവും ഇല്ലെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.

 

Leave a comment

Your email address will not be published. Required fields are marked *