#Keralam

എറണാകുളത്ത് രണ്ട് കുട്ടികൾ അരളി പൂവ് കഴിച്ചെന്ന് സംശയം: കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: അരളി പൂവ് കഴിച്ചെന്ന സംശയത്തിൽ വിദ്യാര്‍ത്ഥികളെ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. എറണാകുളം ജില്ലയിലെ കടയിരുപ്പ് ഗവൺമെൻ്റ് ഹൈസ്കൂളിലെ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെയാണ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയത്. ഇന്ന് രാവിലെ ക്ളാസിൽ വച്ച് തലവേദനയും ഛർദ്ദിയും ഉണ്ടായതോടെ ഇരുവരെയും കടയിരുപ്പ് സി.എച്ച്.സിയിൽ എത്തിച്ച് പരിശോധിച്ചിരുന്നു. വീട്ടിൽ നിന്നും വരുന്ന വഴി അരളി പൂവ് കഴിച്ചുവെന്ന് കുട്ടികളാണ് ഡോക്ടർമാരോട് പറഞ്ഞത്. രക്ത സാമ്പിളുകൾ വിദഗ്ദ പരിശോധയ്ക്ക് നൽകിയിട്ടുണ്ട്. 24 മണിക്കൂർ കർശന നിരീക്ഷണത്തിനു ശേഷം തുടർ ചികിത്സാ കാര്യത്തിൽ തീരുമാനമെടുക്കാനാണ് മെഡിക്കൽ ബോർഡിന്റെ തീരുമാനം.

Leave a comment

Your email address will not be published. Required fields are marked *