#Keralam

ഏകീകൃത കുർബാന വിഷയത്തിൽ സർക്കുലർ വായിക്കുന്നതിനെ ചൊല്ലി രണ്ട് വിഭാ​ഗം വിശ്വാസികൾ തമ്മിൽ തർക്കം

കൊച്ചി: സീറോ മലബാർ സഭയിലെ ഏകീകൃത കുർബാന വിഷയത്തിൽ ഇടപ്പള്ളി പള്ളിയിൽ രണ്ട് വിഭാ​ഗം വിശ്വാസികൾ തമ്മിൽ വാക്കുതർക്കം. സർക്കുലർ വായിക്കുന്നതിനെ ചൊല്ലിയാണ് തർക്കം. സർക്കുലർ വായിക്കുമെന്ന് ഔദ്യോ​ഗിക വിഭാ​ഗത്തെ പിന്തുണക്കുന്നവർ‌ വ്യക്തമാക്കി. അതേ സമയം ഈ നിലപാടിനെ കൂക്കിവിളിച്ചാണ് വിമതവിഭാ​ഗം പ്രതികരിച്ചത്. ഇടപ്പള്ളി സെൻറ് ജോർജ് ഫൊറോനക്ക് പള്ളിക്ക് മുന്നിൽ സഭ വിശ്വാസികളെ പങ്കെടുപ്പിച്ച് കൊണ്ട് സഭ ഇറക്കിയിരിക്കുന്ന സർക്കുലർ അതിരൂപത തലത്തിൽ ഔദോഗിക മായി വായിച്ച് വിശ്വാസികളെകേൾപ്പിക്കുകയും വിശ്വാസികൾക്ക് സർക്കുലർ വിതരണം ചെയ്യുമെന്നും അറിയിപ്പുണ്ടായിരുന്നു. ഇതിനെചൊല്ലിയാണ് തർക്കം രൂക്ഷമായിരിക്കുന്നത്.

1999 ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് 2021 ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത, തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബാനയാണ് നിലനിൽക്കുന്നത്. കുർബാന അർപ്പിക്കുന്ന രീതിയിലാണ് തർക്കം.

Leave a comment

Your email address will not be published. Required fields are marked *