#Movie Talk

മുസ്ലിങ്ങളെ അവഹേളിക്കുന്നുവെന്ന്: അമരന്റെ ടീസറിനെതിരെ പ്രതിഷേധം

കമല്‍ഹാസന്‍ നിര്‍മ്മിച്ച് നടന്‍ ശിവകാര്‍ത്തികേയന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ അമരന്റെ ടീസറിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് അമരന്‍. ചിത്രത്തിന്റെ ടീസറില്‍ മുസ്ലിങ്ങളെ അവഹേളിക്കുന്നു എന്ന് ആരോപിച്ചാണ് തമിഴ്‌നാട്ടില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നത്.

2014ലെ കശ്മീര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവചരിത്രമാണ് അമരന്‍. കമല്‍ഹാസന്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. രാജ്കുമാര്‍ പെരിയ സ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായ് പല്ലവിയാണ് ശിവകാര്‍ത്തികേയന്റെ നായികയായി എത്തുന്നത്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറില്‍ മുസ്ലിം മത വിഭാഗത്തെ അവഹേളിക്കുന്നതാണ് ആരോപണമുയര്‍ന്നിട്ടുള്ളത്.

 

Leave a comment

Your email address will not be published. Required fields are marked *