#Movie Talk

ഐശ്വര്യ രജനീകാന്തും ധനുഷും ആ തീരുമാനമെടുത്തു. പ്രതികരിക്കാതെ രജനീകാന്ത്

സംവിധായിക ഐശ്വര്യ രജനീകാന്തും നടനും സംവിധായകനുമായ ധനുഷും ചെന്നൈ കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകി. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനാണ് സെക്ഷന്‍ 13 ബി പ്രകാരം ഇരുവരും ചേര്‍ന്ന് ഹർജി സമർപ്പിച്ചിരിക്കുന്നത്. 2022 ജനുവരിയിൽ വേർപിരിയാനുള്ള തീരുമാനം ഇരുവരും പ്രഖ്യാപിച്ചിരുന്നെങ്കിലും വിവാഹമോചനം ഔദ്യോഗികമായി ഫയല്‍ ചെയ്തിരുന്നില്ല.

ഏകദേശം ഒന്നര വർഷത്തിന് ശേഷം ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് അപേക്ഷ നൽകിയിരിക്കുന്നത് ഒന്നിക്കാനുള്ള പല വഴികളില്‍ നടന്ന ചര്‍ച്ചകള്‍ ഫലത്തിലാകാത്തിനെ തുടര്‍ന്നാണ്. വൈകാതെ ഇവരുടെ കേസ് പരിഗണിക്കും എന്നാണ് വിവരം. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. എന്നാല്‍ വേര്‍പിരിയല്‍ പ്രഖ്യാപനത്തിന് ശേഷം ധനുഷിന്‍റെയും ഐശ്വര്യയുടെയും മക്കളായ യാത്രയുടെയും ലിംഗയുടെയും സ്കൂൾ പരിപാടികളില്‍ ഇരുവരും ഒന്നിച്ച് എത്തിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *