#Special Story

അടിമുടി അപരന്മാ‍രുടെ വിളയാട്ടം. തലയില്‍ കൈവച്ച് സ്ഥാനാര്‍ത്ഥികള്‍

പതിവ് തെറ്റിയില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണയും അപരന്മാരുടെ വിളയാട്ടം. മൂന്നു മുന്നണികളിലെയും പ്രധാനപ്പെട്ട സ്ഥാനാർത്ഥികൾക്കെതിരെയെല്ലാം  അപരന്മാർ മത്സര രംഗത്തുണ്ട്.
വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് അതേ പേരിൽ ഒരു അപരന്‍, കൂടാതെ ബി എസ് പി സ്ഥാനാർഥിയുടെ പേരും ഷാഫി. LDF സ്ഥാനാർത്ഥി KK ശൈലജയ്ക്ക് ആവട്ടെ
ശൈലജ കെ, ശൈലജ കെ.കെ , ശൈലജ പി എന്നിങ്ങനെ മൂന്ന് അപരർ.
കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജന്റെ പേരിനോട് സാമ്യമുള്ള 3 പേരാണ് പത്രിക നൽകിയത്. എം ജയരാജൻ, ഏർക്കാട് പറമ്പ് ജയരാജ്, പനച്ചിക്കൽ ജയരാജ് എന്നിവരാണ് അപരന്മാർ.
യുഡിഎഫ് സ്ഥാനാർഥി കെ സുധാകരനെതിരെ രണ്ട് അപരന്മാരാണ് രംഗത്ത്. മള്ളന്നൂർ സ്വദേശി സുധാകരൻ, മാമ്പ സ്വദേശി കെ സുധാകരൻ എന്നിവരാണ് അപരന്മാർ. കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് രണ്ട് അപരന്മാരാണുള്ളത്. അതിൽ ഒരാൾ സിപിഐഎം പ്രവർത്തകനും.
കോഴിക്കോടുമുണ്ട് എൽഡിഎഫ് – യുഡിഎഫ് സ്ഥാനാർത്ഥികൾക്കെതിരെ മൂന്നു വീതം അപരന്മാർ.UDF സ്ഥാനാർത്ഥി എം കെ രാഘവന് അപരന്മാരായി എൻ രാഘവൻ, പി രാഘവൻ, T രാഘവൻ എന്നിവരാണ് കളത്തിൽ. LDF സ്ഥാനാർത്ഥി എളമരം കരീമിന് അപരന്മാരായി അബ്ദുൽ കരീം എന്ന പേരിൽ മൂന്ന് പേർ. പൊന്നാനിയിൽ എൽഡിഎഫ് സ്ഥാനാർഥി കെ.എസ്.ഹംസയ്ക്ക് അപരൻമാരായി ഹംസ കടവണ്ടിയും, ഹംസയും,യുഡിഎഫ് സ്ഥാനാർഥി എം.പി അബ്ദുസമദ് സമദാനിക്ക് അപരനായി അബ്ദുസമദുമുണ്ട്.
കൊല്ലത്ത്  എൻ.കെ.പ്രേമചന്ദ്രന് അപരനായി പ്രേമചന്ദ്രൻ നായർ. മാവേലിക്കരയിൽ
കൊടിക്കുന്നിൽ സുരേഷിന് അപരനായി സുരേഷ് കുമാർ, തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ എസ് ശശിയും
ആറ്റിങ്ങലിൽ അടൂർ പ്രകാശിനെതിരെ
പ്രകാശ് എസ്, പ്രകാശ് പി എൽ എന്നിവരും അപരന്മാരായി പത്രിക നൽകിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *