#SPECIAL TALK

ധാരാവിയില്‍ പുനരധിവാസ പദ്ധതിയുമായി അദാനി ഗ്രൂപ്പ്

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ പുനരധിവാസ സര്‍വേ 18-ന് ആരംഭിക്കും. ധാരാവിയുടെ പുനര്‍വികസന പദ്ധതി ഗൗതം അദാനി ഗ്രൂപ്പിനാണ് കൈമാറിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സര്‍വ്വേ.

മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരിന്റെയും അദാനി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ ധാരാവി റീഡെവലപ്മെന്റ് പ്രൊജക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് (ഡിആര്‍പിപിഎല്‍) ധാരാവിയില്‍ ലക്ഷക്കണക്കിന് താമസക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള സര്‍വ്വേയാണ് നടത്തുന്നത്. ‘ഡിജിറ്റല്‍ ധാരാവി’ എന്ന വിപുലമായ ലൈബ്രറിയും സര്‍വ്വേയിലൂടെ സൃഷ്ടിക്കും

ധാരാവി പുനര്‍വികസന പദ്ധതിക്കും (ഡിആര്‍പി) മഹാരാഷ്ട്ര സര്‍ക്കാരിനും വേണ്ടിയുള്ള സര്‍വേ ലോകത്തിലെ ഏറ്റവും വലിയ നഗര പുനര്‍ വികസന പദ്ധതികളിലൊന്നാണ് . ധാരാവിയെ ലോകോത്തര ടൗണ്‍ഷിപ്പായി മാറ്റാനാണ് ഇത് ലക്ഷ്യമിടുന്നത്.

”പുനരധിവാസ പ്രക്രിയ നടപ്പിലാക്കാനും ആത്യന്തികമായി അവര്‍ക്ക് അവരുടെ സ്വപ്‌ന ഭവനം പ്രദാനം ചെയ്യാനും ഞങ്ങളെ പ്രാപ്തരാക്കാന്‍ എല്ലാ ധാരാവിക്കാരോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,” ഡിആര്‍പി എല്‍ വക്താവ് പറഞ്ഞു.

കമല രാമന്‍ നഗറില്‍ നിന്നാണ് സര്‍വേ ആരംഭിക്കുന്നത്, ഓരോ താമസസ്ഥലത്തിനും ഒരു പ്രത്യേക നമ്പര്‍ നല്‍കും. ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ച ആപ്ലിക്കേഷനുമായി പരിശീലനം ലഭിച്ച ഒരു സംഘം ഓരോ സ്ഥലവും സന്ദര്‍ശിക്കും.

രണ്ട് ഭാഗങ്ങളായാണ് സര്‍വേ നടക്കുക . ആദ്യത്തേത് പൈലറ്റ് ഘട്ടമാണ്, ഇത് 1 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. രണ്ടാം ഘട്ടത്തില്‍, മുഴുവന്‍ പ്രദേശത്തുനിന്നും വിവരങ്ങള്‍ ശേഖരിക്കും, ഇത് പൂര്‍ത്തിയാക്കാന്‍ 9 മാസമെടുക്കും.23,000 കോടി രൂപയുടെ ധാരാവി പുനര്‍വികസന പദ്ധതിയാണ് നടപ്പാക്കുന്നത്

 

Leave a comment

Your email address will not be published. Required fields are marked *